ഡോക്ടറില്ലാതെ നഴ്‌സുമാര്‍ പ്രസവം നടത്തി ; അമ്മയും കുഞ്ഞും മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡോക്ടറില്ലാതെ നഴ്‌സുമാര്‍ പ്രസവം നടത്തിയതിനെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. 30 വയസുള്ള ജി സാഹിറയാണ് മരിച്ചത്. പുതുക്കോട്ടൈയ്ക്കകത്തുള്ള സിരുപാടു ഗ്രാമ നിവാസിയാണ് സാഹിറ. ശനിയാഴ്ച രാവിലെ 6 മണിയോടെയാണ് പ്രസവത്തിനായി പിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ അമ്മയും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ഡോക്ടര്‍മാരുടെ കുറവുണ്ടായതിനാല്‍ നഴ്‌സുമാരാണ് പ്രസവം എടുത്തതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ അമ്‌നിയോട്ടിക് സഞ്ചി പൊട്ടിയതായി അവര്‍ പറയുന്നു. ഇത്രയും ഗുരുതരമായ അവസ്ഥയുണ്ടായിട്ടും രാവിലെ 10 മണിവരെ ഡോക്ടര്‍ എത്തിയില്ല. തുടര്‍ന്നാണ് നഴ്‌സുമാര്‍ ഇവരെ മെഡിക്കല്‍ കോളജിലേയ്ക്ക് റഫര്‍ ചെയ്യുന്നത്. എന്നാല്‍ മെഡിക്കല്‍ കോളജിലേയ്ക്കുള്ള യാത്രയ്ക്കിടെ പെണ്‍കുട്ടി മരിക്കുകയായിരുന്നു. മരണത്തിന് കാരണക്കാരായ നഴ്‌സുമാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മൃതദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ച് കുടുംബം പ്രതിഷേധിച്ചു. ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെ അവിടെ ഒരു ഡോക്ടറും ഉണ്ടായിരുന്നില്ല. ശ്വാസതടസം അനുഭവപ്പെടുന്നതുവരെ അവര്‍ വയറ്റില്‍ അമര്‍ത്തിയെന്ന് സാഹിറയുടെ അമ്മ നബീല പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴ : വിലങ്ങാട് ഉരുൾപൊട്ടൽ സാധ്യത; അടിയന്തര ഒഴിപ്പിക്കലിന് നിർദ്ദേശം

0
കോഴിക്കോട്: മലയോര മേഖലയായ വിലങ്ങാട്, വാളൂക്ക്, മലയങ്ങാട്, ഉരുട്ടി, പന്നിയേരി...

മണിപ്പൂരിൽ വീണ്ടും ചോരപ്പുഴ ; കുക്കി ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ...

0
ഇംഫാൽ: വംശീയ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന മണിപ്പൂരിൽ വീണ്ടും കടുത്ത സായുധ ആക്രമണവും...

‘ഓപ്പറേഷൻ തൂഫാൻ’ ; പിടിമുറുക്കി ജില്ലാ പോലീസ്, അറസ്റ്റിലായത് 47 പേർ

0
പത്തനംതിട്ട: ലഹരി മാഫിയയുടെ വേരറുക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് പോലീസ് നടപ്പാക്കിവരുന്ന...

റാന്നിയിൽ വൻ പുകയില വേട്ട : ലോഡ്ജിൽ നിന്ന് 2425 പാക്കറ്റ് ഹാൻസും ശംഭുവും...

0
റാന്നി: റാന്നി പേട്ടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് വൻ നിരോധിത...