കൈനടിയിൽ സ്‌കൂളിലുണ്ടായ അപകടത്തിൽ പാചക തൊഴിലാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കൈനടിയിൽ സ്‌കൂളിലുണ്ടായ അപകടത്തിൽ പാചക തൊഴിലാളി മരിച്ചു. കിഴക്കേ ചേന്നങ്കരി സെൻ്റ് ആൻ്റണീസ് എൽപി സ്‌കൂളിലെ താത്കാലിക തൊഴിലാളി മേരി (65) ആണ് മരിച്ചത്. ഇന്ന് സ്‌കൂളിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനിടെ സാരിക്ക് തീപിടിച്ചപ്പോൾ ഭയന്നോടിയ മേരി തലയടിച്ച് വീണാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് 12.45 ഓടെ കുട്ടികൾ ഭക്ഷണത്തിനായി പാചകപ്പുരയിലേക്ക് എത്തിയപ്പോഴാണ് മേരി തറയിൽ വീണ് കിടക്കുന്നത് കണ്ടത്. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് പോലീസിൻ്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കർഷക ദിനാചരണം നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ കർഷക ദിനാചരണം...

പ്രളയബാധിതർക്ക് കൈത്താങ്ങായി കെ.സി.സി യൂത്ത് കമ്മീഷൻ സൗത്ത് റീജൺ

0
പത്തനംതിട്ട : പ്രളയദുരിതം നേരിടുന്ന ജില്ലയിലെ വിവിധ മേഖലകളിൽ ദുരിതബാധിത കുടുംബങ്ങൾക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ടെന്‍ഡര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഒരു വര്‍ഷത്തേക്ക് ആവശ്യമായ ലാബ് റീയേജന്‍റ്കള്‍, ലാബ്...

ഹോട്ടലില്‍ നിന്നുള്ള ഇറച്ചി മാലിന്യം റാന്നി വലിയ തോട്ടിൽ തള്ളി : കർശന...

0
റാന്നി : റാന്നി വലിയകലുങ്ക് - കാളപ്പാലം വലിയ തോട്ടിൽ വന്‍...