റാന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. നാളെ രാവിലെ 8 മുതൽ റാന്നി സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 22 കൗണ്ടറുകളാണ് വോട്ടെണ്ണലിനായി സജ്‌ജമാക്കിയിരിക്കുന്നത്. പഴവങ്ങാടി, വെച്ചൂച്ചിറ, പെരുനാട്, വടശേരിക്കര എന്നീ പഞ്ചായത്തുകൾക്കു 3 വീതം കൗണ്ടറുകളും റാന്നി, അങ്ങാടി, നാറാണംമൂഴി, ചിറ്റാർ, സീതത്തോട് എന്നീ പഞ്ചായത്തുകൾക്കു 2 വീതം കൗണ്ടറുകളുമാണുണ്ടാകുക. മൂന്ന് വീതം കൗണ്ടറുകളുള്ള പഞ്ചായത്തില്‍ ഒരേ സമയം 3 വാർഡുകളിലെ വോട്ടുകൾ എണ്ണാന്‍ കഴിയും. രണ്ടു കൗണ്ടറുകള്‍ വീതം ക്രമീകരിച്ച പഞ്ചായത്തുകളിലെ
2 വാർഡുകൾ വീതം ഒരേ സമയം എണ്ണും.

2 ബൂത്തുകളുള്ള വാർഡുകളിലേതും ഒരേ കൗണ്ടറിലാണ് എണ്ണുക. ത്രിതല പഞ്ചായത്തുകളുടെ യെല്ലാം ഫലം ഒരേ കൺട്രോൾ പാനലിലാണ്. ആദ്യം ഗ്രാമ പഞ്ചായത്തിലെയും തുടർന്ന് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും ഫലമാകും പരിശോധിക്കുക. ഒരു വാർഡിലെ 3 ഫലങ്ങളും പരിശോധിക്കാൻ 20 മിനിറ്റോളം വേണ്ടിവരുമെന്ന് മുഖ്യ വരണാധികാരി സൂചിപ്പിച്ചു. ഒരു കൗണ്ടറില്‍ ഒരു സൂ പ്പർവൈസറും രണ്ട് അസിസ്‌റ്റൻ്റുമാരും ഉണ്ടാകും. ജില്ലാ, ബ്ലോക്ക് സ്ഥാനാര്‍ത്ഥികളുടെ ഏജന്‍റിനും വാര്‍ഡ് സ്‌ഥാനാർഥിക്കും അവരുടെ ഏജന്റ്റിനും മാത്രമാണ് കൗണ്ടറുകളിലേക്കു പ്രവേശനം. അതാത് വാര്‍ഡുകള്‍ എണ്ണി കഴിയുമ്പോള്‍ വാര്‍ഡു സ്ഥാനാര്‍ത്ഥികളും ഏജന്‍റും പുറത്തു പോകണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യാത്രക്കാരി ചാരിയതോടെ കെഎസ്ആർടിസി ബസിന്റെ തൂൺ ഇളകി വീണു , ഗുരുതര വീഴ്ച

0
തൃശൂര്‍: വനിതകള്‍ക്ക് സൗജന്യ യാത്ര കൊടുക്കുന്ന കെഎസ്ആര്‍ടിസി പക്ഷേ സാധാരണക്കാരായ...

ഇനിമുതൽ അരിയും ഗോതമ്പും എടിഎമ്മിൽ ; സംസ്ഥാനത്ത് പുത്തൻ പരീക്ഷണത്തിന് ഭക്ഷ്യവകുപ്പ്

0
തിരുവനന്തപുരം : അരിയും ഗോതമ്പും ഉൾപ്പെടെയുള്ള ധാന്യങ്ങൾ എ.ടി.എമ്മിലൂടെ (ധാന്യവിതരണ യന്ത്രം)...

പാര്‍ട്ടി കമ്മിറ്റികളില്‍ ഞാൻ അടക്കം പിണറായി വിജയനെ വിമര്‍ശിക്കാറുണ്ട് ; ഇ.പി. ജയരാജൻ

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വിമർശിക്കാൻ തനിക്ക് യാതൊരു...

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് പ്രസവശേഷം കുഞ്ഞുങ്ങളെ വിൽക്കുന്ന മാഫിയ സംഘം കോട്ടയത്ത്...

0
കോട്ടയം: തീക്കോയി കേന്ദ്രീകരിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് പ്രസവശേഷം...