കോന്നിയിൽ തിരഞ്ഞെടുപ്പ് ഡേറ്റ സെന്റർ പ്രവർത്തനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : വോട്ടെണ്ണൽ വിവരങ്ങൾ കൃത്യമായി കാര്യക്ഷമതയോടെ ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ട് എണ്ണൽ കേന്ദ്രമായ എലിയറയ്ക്കൽ അമൃത വൊക്കെഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച ഡേറ്റ സെന്റർ വരണാധികാരി കോന്നി ഡി എഫ് ഓ ആയുഷ് കുമാർ കോറി ഐ എഫ് എസ് ഉത്ഘാടനം ചെയ്തു. വോട്ടെണ്ണൽ ക്രമീകരണങ്ങളുടെ ഭാഗമായി കൗണ്ടിങ്ങ് റൂമിന് സമീപമാണ് ട്രന്റ് ഡേറ്റ സെന്റർ ക്രമീകരിച്ചിരിക്കുന്നത്. പോസ്റ്റൽ, ബാലറ്റ് വോട്ടിങ് മിഷീനിലെ വോട്ട് എന്നിവ രേഖപ്പെടുത്തുന്നതിനായിമൂന്ന് നിറങ്ങളിൽ ഉള്ള പ്രത്യേകം ഫോമുകൾ ഡേറ്റ സെന്ററിൽ നിന്ന് തയ്യാറാക്കി കൗണ്ടിങ് ടേബിളിൽ നൽകും.

ഓരോ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോഴും കൃത്യമായ വിവരങ്ങൾ ട്രന്റ് സെറ്റ് മുഖേന പൊതു ജനങ്ങൾക്ക് അറിയുവാൻ കഴിയും. ബൂത്ത് തിരിച്ചുള്ള വോട്ടുകളുടെ എണ്ണം, വിശദമായ വോട്ടിങ് ശതമാനം, വിജയിച്ച സ്ഥാനാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് എന്നിവ തയ്യാറാക്കുന്നതും ട്രെന്റ് പോർട്ടൽ മുഖേനയാണ്. കെ എസ് വാൻ, ബി എസ് എൻ എൽ, എഫ് റ്റി റ്റി എച്ച് എന്നിവയുടെ പ്രത്യേക ഒപ്റ്റിക്കൽ ഫൈബർ ലൈൻ സ്പീഡ് കണക്ഷൻ ആണ് ക്രമീകരിച്ചിരിക്കുന്നത്. വോട്ടെണ്ണൽ സംബന്ധിച്ച ട്രയൽ റണ്ണും നടന്നു. കോന്നി ബ്ലോക്ക് വരണാധികാരി ആയുഷ്കുമാർ കോറി ഐ എഫ് എസ്, ഉപ വരണാധികാരി പി താര, ബ്ലോക്ക് ടെക്നികൽ ഓഫീസർമാരായ മായ പി എസ്, തിരഞ്ഞെടുപ്പ് കമ്മീഷൻ ടെക്നികൽ ജില്ലാ ടീം അംഗം ജോബിൻ ഈനോസ്,ഗ്രാമ പഞ്ചായത്ത് ടെക്നികൽ അസിസ്റ്റന്റ്മാരായ സുനിത എ രാജൻ, ശശികല എസ്,സരിത എസ്, ജയശ്രീ പ്രദീപ് എന്നിവരാണ് നേതൃത്വം നൽകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...