കണ്ണൂര്‍ കൊട്ടിയൂർ പാലുകാച്ചിയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കൊട്ടിയൂർ പാലുകാച്ചിയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തി. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. മേഖലയിലെ കർ‌ഷകന്‍റെ  പശുവിനെ പുലി ആക്രമിച്ചതോടെയാണ് ക്യാമറ സ്ഥാപിച്ചത്. പുലിയുടെ സാന്നിധ്യം കണ്ടെത്തിയത് വനാതിർത്തിയിലെന്നാണ് വനംവകുപ്പ് പറയുന്നത്. കൊട്ടിയൂർ പഞ്ചായത്തിലെ പാലുകാച്ചിയിൽ നാളുകളായി തന്നെ പുലിയുടെ സാന്നിധ്യം സംബന്ധിച്ച് ആശങ്ക നാട്ടുകാർ ഉന്നയിച്ചിരുന്നു. ഈ മേഖലയിൽ നടാംങ്കണ്ടത്തിൽ ഉലഹന്നാൻ എന്ന കർഷകന്‍റെ പശുക്കിടാവിനേയും അ‍ഞ്ജാത ജീവി ആക്രമിക്കുകയും ഭക്ഷിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് പുലിയാണെന്ന് കർഷകനും നാട്ടുകാരും ഉന്നയിച്ചിരുന്നു.

പിന്നാലെ ഈ മേഖല കേന്ദ്രീകരിച്ച് വലിയ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് വനം വകുപ്പ് അവിടെ ഒരു ക്യാമറ സ്ഥാപിച്ചത്. ആ ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ ഇപ്പോൾ പതിഞ്ഞിരിക്കുന്നത്. നിലവിലെ പശ്ചാത്തലത്തിൽ ജനങ്ങൾ വലിയ തോതിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.  കൂടുതൽ ജനവാസ മേഖലയിലേക്ക് പുലി എത്തിയിട്ടില്ലെന്നും അതിനാൽ ആശങ്ക വേണ്ടെന്നും ജാ​ഗ്രത പാലിച്ചാൽ മതിയെന്നും വനം വകുപ്പ് കൊട്ടിയൂർ റേഞ്ച് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആവി പിടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് വിദ്യാർഥി മരിച്ചു

0
തൃശൂർ: പനിയെ തുടർന്ന് വീട്ടിൽ വെച്ച് ആവി പിടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ്...

മുഖ്യമന്ത്രിക്ക് കത്തുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യത്തിനുള്ള ഇളവുകളും ധാതുമണൽ...

ഖത്തറിലെ ഫാക്ടറിയിൽ ഉഗ്ര സ്ഫോടനം ; നിരവധി പേർക്ക് പരിക്ക്

0
ദോഹ: ഖത്തറിലെ പ്രധാന വ്യവസായ നഗരമായ റാസ് ലഫാനില ഫാക്ടറിയിൽ ഞായറാഴ്ച ഉഗ്ര...

ലോകമുറ്റുനോക്കിയ അമേരിക്ക ഇറാൻ സമാധാനക്കരാർ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിൽ പൂർത്തിയായി

0
ജനീവ: അമേരിക്കയും ഇറാനും തമ്മിൽ സമാധാനക്കരാർ രൂപീകരിക്കാനുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം...