രാഷ്ട്രപതി ദ്രൗപതി മുർമു നാളെ മണിപ്പൂർ സന്ദർശിക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാഷ്ട്രപതി ദ്രൗപതി മുർമു നാളെ മണിപ്പൂർ സന്ദർശിക്കും. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി ഇംഫാലിൽ എത്തുന്നത്. ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഇംഫാലിൽ ഗാർഡ് ഓഫ് ഓണർ നൽകിയായിരിക്കും രാഷ്ട്രപതിയെ സ്വീകരിക്കുക. പോളോ പ്രദർശന മത്സരം കാണാനായി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്‌ജീബുങ്ങ് സന്ദർശിക്കും. അതേ ദിവസം വൈകുന്നേരം, ഇംഫാലിലെ സിറ്റി കൺവെൻഷൻ സെന്ററിൽ മണിപ്പൂർ സർക്കാർ സംഘടിപ്പിക്കുന്ന ഒരു പൗര സ്വീകരണത്തിൽ രാഷ്ട്രപതി പങ്കെടുക്കും. വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

ഡിസംബർ 12 ന് രാഷ്ട്രപതി ഇംഫാലിലെ നൂപി ലാൽ സ്മാരക സമുച്ചയം സന്ദർശിക്കുകയും മണിപ്പൂരിലെ ധീര വനിതാ യോദ്ധാക്കൾക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യും. പിന്നീട് സേനാപതിയിലെ പൊതുപരിപാടിയിൽ പങ്കെടുത്തായിരിക്കും ഡൽഹിയിലേക്ക് മടങ്ങുക. രാഷ്ട്രപതിയെ സ്വീകരിക്കുന്നതിന്റെ ഭാ​ഗമായി ന​ഗരത്തിലുടനീളം സർക്കാരിന്റെ നേതൃത്വത്തിൽ ബാനറുകളും ഹോർഡിങ്ങുകളും വെച്ചിട്ടുണ്ട്. ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലെത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...