വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ ഉദ്ഘാടനം ജനുവരി രണ്ടാം വാരം ; തീയതി പിന്നീട് തീരുമാനിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ ഉദ്ഘാടനം ജനുവരിയിൽ. ഉദ്ഘാടന തീയതി പിന്നീട് തീരുമാനിക്കും. 2028ൽ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണം പൂർത്തിയാക്കും. ജനുവരി രണ്ടാം വാരം ഉദ്ഘാടനം നടത്താനാണ് ധാരണ. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതിയോടെയായിരിക്കും തീയതി തീരുമാനിക്കുക. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ആയതിനാൽ ഉദ്ഘാടനം നടത്താൻ കഴിഞ്ഞിരുന്നില്ല. രണ്ടാം ഘട്ട നിർമാണം കൂടെ പൂർത്തിയാകുന്നതിനൊപ്പം രാജ്യത്തെ ഏറ്റവും വലിയ മദർഷിപ്പുകളുടെ കേന്ദ്രമായി വിഴിഞ്ഞം മാറും.

2028ൽ നിർമാണം പൂർത്തിയാക്കുന്നതോടെ ഒരു വർഷം 18,000 മുതൽ 28,000 കോടി രൂപ വരെ വാർഷിക വരുമാനമായി ഉയരുമെന്നാണ് വിലയിരുത്തൽ. ഇപ്പോഴുള്ള 800 മീറ്ററിൽ നിന്ന് രണ്ട് കിലോമീറ്ററായി ബെർത്തിന്റെ നീളം വർധിക്കും. ഒന്നിലധികം മദർഷിപ്പുകൾ ഒരേ സമയം എത്തിക്കാൻ കഴിയുമെന്നതാണ് രണ്ടാം ഘട്ടത്തിലെ പ്രത്യേകത. ഹൈവേ-റെയിൽ കണക്ടിവിറ്റിയും രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ്. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ ചരക്ക് നീക്കവും സുഗമമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...