വഖഫ്​ നിയമത്തിന്​ ഭരണഘടനയിൽ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വഖഫ്​ നിയമത്തിന്​ ഭരണഘടനയിൽ സ്ഥാനമില്ലെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്​ട്രയിലെ തെരഞ്ഞെടുപ്പ്​ വിജയശേഷം ഡൽഹിയിൽ ബിജെപി ആസ്​ഥാനത്ത്​ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. വഖഫ്​ സ്വത്തുക്കൾ നിയന്ത്രിക്കുന്ന നിയമ ചട്ടക്കൂട്​ ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന തുല്യതയുടെയും മതേതരത്വത്തിൻറെയും തത്വങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന്​ മോദി പറഞ്ഞു. യഥാർഥ മതേതരത്വത്തിന്​ വധശിക്ഷ നൽകാനാണ്​ കോൺഗ്രസ്​ ശ്രമിച്ചത്​. വഖഫ്​ നിയമം ഒരു പ്രത്യേക മതവിഭാഗത്തിന്​ അനർഹമായ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും രാഷ്​ട്രീയ നേട്ടങ്ങൾക്ക്​ വേണ്ടി ചൂഷണം ചെയ്യുകയാണെന്നും മോദി പറഞ്ഞു.

നിയമത്തിന്​ മുന്നിൽ തുല്യതയാണ്​ ഭരണഘടന ഉറപ്പുനൽകുന്നത്​. എന്നാൽ ഒരുകൂട്ടം നിയമങ്ങൾ ഒരു പ്രത്യേക വിഭാഗത്തിന്​ മാത്രം നൽകു​മ്പോള്‍ നമുക്ക്​ അതെങ്ങനെ നേടാനാകും. ഇത്തരം നിയമങ്ങൾ ഐക്യത്തിന്​ പകരം വിഭജനത്തെയാണ്​ പ്രോത്സാഹിപ്പിക്കുന്നത്​. ഈ വ്യവസ്​ഥയെ പൊളിച്ചെഴുതണമെന്നും മോദി വ്യക്​തമാക്കി. പ്രീണന രാഷ്​ട്രീയം പ്രോത്സാഹിപ്പിക്കാനാണ്​ കോൺഗ്രസ്​ നിയമങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്​. വഖഫ്​ ബോർഡ്​ അതിന്‍റെ ഒരു ഉദാഹരണം മാത്രമാണ്​. ബാബാസാഹബ്​ നമുക്ക്​ നൽകിയ ഭരണഘടനയിൽ വഖഫ്​ നിയമത്തി​ന്​ സ്​ഥാനമില്ല. എന്നാൽ വോട്ട്​ ബാങ്ക്​ വർധിപ്പിക്കാനാണ്​ കോൺഗ്രസ്​ ഇത്​ കൊണ്ടുവന്നതെന്നും മോദി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ പേരില്‍...

ഹോർമൂസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു ; ഒറ്റ ദിവസം കൊണ്ട് പത്ത് കപ്പലുകൾക്ക് നേരെ...

0
തെഹ്‌റാന്‍: ഹോര്‍മൂസില്‍ യുദ്ധം മുറുകുന്നതായി റിപ്പോര്‍ട്ട്. ഒറ്റ ദിവസം കൊണ്ട് ആക്രമിക്കപ്പെട്ടത്...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...

അംബായാഗം 2026 : ഓഫീസ് ഉദ്ഘാടനം എം. ജയചന്ദ്രൻ നിർവഹിച്ചു ; ഒരുക്കങ്ങൾ സജീവം

0
റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ 2026 ഒക്ടോബർ 9 മുതൽ 18 വരെ...