തിരുവനന്തപുരം : നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തും. കുടുംബസമേതമാകും സുരേഷ് ഗോപി പ്രധാനമന്ത്രിയെ കാണാനെത്തുക. സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ക്കെതിരെ പദയാത്ര നടത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. കരുവന്നൂരിലെ പദയാത്രയില്‍ തനിക്ക് രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് സുരേഷ് ഗോപി പദയാത്ര നടത്തിയിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പദയാത്ര ഉദ്ഘാടനം ചെയ്തിരുന്നത്.
സുരേഷ് ഗോപിയുടെ പദയാത്രയ്ക്ക് ശേഷമുള്ള സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശാണ് ഉദ്ഘാടനം ചെയ്തിരുന്നത്. സഹകരണ മേഖലയിലെ ദുരിതം ബാധിക്കപ്പെട്ടവര്‍ തന്നോടൊപ്പം കൂടിയെന്നും അവരുടെ കണ്ണീരിന്റെ വിലയ്ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ടിവരുമെന്നും സുരേഷ് ഗോപി പ്രസ്താവിച്ചിരുന്നു. പാവങ്ങളുടെ പ്രശ്‌നത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ നിങ്ങളുടെ ഉറക്കം മാത്രമല്ല കിടക്ക തന്നെ നഷ്ടപ്പെടും. മണിപ്പൂരും യുപിയും ഒന്നും നോക്കിയിരിക്കരുതെന്നും അത് നോക്കാന്‍ അവിടെ വേറെ ആണുങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























