കോഴിക്കോട്: സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണ സ്വദേശി കിണറ്റിന്‍കരക്കണ്ടി വീട്ടില്‍ സുനിയുടെ മകന്‍ കെകെ അമര്‍നാഥ് ആണ് മരിച്ചത്. കോഴിക്കോട്- കുറ്റ്യാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അദ്‌നാന്‍ ബസാണ് ബൈക്കിലിടിച്ച് അപകടമുണ്ടായത്. ഇന്ന് രാവിലെ പത്തോടെ വെസ്റ്റ്ഹില്ലില്‍ വെച്ചാണ് അപകടമുണ്ടായത്. അമര്‍നാഥും സുഹൃത്ത് അഭിനവും അച്ഛന്റെ ബൈക്കില്‍ പുതിയങ്ങാടിയില്‍ നിന്നും തിരിച്ചുവരുന്നതിനിടെ കോഴിക്കോട് ഭാഗത്തുനിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ അമര്‍നാഥിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ കോഴിക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന അഭിനവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അശ്രദ്ധമായും അപകടകരമാം വിധത്തിലും എത്തിയ ബസ്സാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























