സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച്‌ ആയുര്‍വേദ ഡോക്ടര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച്‌ ആയുര്‍വേദ ഡോക്ടര്‍ മരിച്ചു. പേരാമംഗലം സഞ്ജീവനി പ്രകൃതിചികിത്സാകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.നിത്യ (31)യാണ് മരിച്ചത്. അമല ആശുപത്രിക്കു സമീപം തിങ്കളാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. പിറകില്‍ വന്ന സ്വകാര്യബസ് മറികടക്കാന്‍ ശ്രമിക്കവേ പിന്‍വശം സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന നിത്യ ബസിന്റെ പിന്‍ചക്രത്തിനടിയിലേക്കാണ് തെറിച്ചുവീണത്. ഭര്‍ത്താവ് മുറ്റിച്ചൂര്‍ തണ്ടാശ്ശേരി വീട്ടില്‍ ടിന്റു ഉണ്ണികൃഷ്ണന്‍. രണ്ടുവയസ്സുള്ള ധ്രുവ് കൃഷ്ണയാണ് മകന്‍. തിരുവനന്തപുരം നാലാഞ്ചിറ പാറോട്ടുകോണം ടെമ്പിള്‍ റോഡ് ലില്ലി ഡെയില്‍ വീട്ടില്‍ പരേതനായ മധുവിന്റെയും ഉഷയുടെയും മകളാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ചൊവ്വാഴ്ച വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്

0
തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്....