റാന്നി പെരുമ്പുഴ ബസ് സ്റ്റാൻഡ് ഉപേക്ഷിച്ച് സ്വകാര്യ കെ.എസ്.ആർ.ടി.സി ബസുകൾ : ഗതാഗതക്കുരുക്ക് രൂക്ഷം

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി പെരുമ്പുഴ ബസ് സ്റ്റാൻഡിൽ കയറാതെ സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. കോടതി ഉത്തരവുകളും പഞ്ചായത്ത് തീരുമാനങ്ങളും ലംഘിച്ചാണ് ബസുകൾ സ്റ്റാൻഡിന് പുറത്ത് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയോരത്താണ് പെരുമ്പുഴ ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാതെ റോഡിൽ നിർത്തിയിടുന്നത് പതിവാണ്. ഇത് ടൗണിലെ തിരക്കിന് പുറമെ വലിയ ഗതാഗത തടസ്സങ്ങൾ സൃഷ്ടിക്കുന്നു.

താലൂക്ക് വികസന സമിതിയുടെ തീരുമാനപ്രകാരം ബസുകൾ സ്റ്റാൻഡിൽ നിർബന്ധമായും കയറി ഇറങ്ങണമെന്ന് പഞ്ചായത്ത് നിർദേശം നൽകിയിരുന്നു. കൂടാതെ കണ്ടക്ടർമാർ രജിസ്റ്ററിൽ സമയം രേഖപ്പെടുത്തി ഒപ്പിടണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. മണ്ഡലകാലത്ത് ടൗണിലെ തിരക്ക് നിയന്ത്രിക്കാൻ സ്പെഷ്യൽ പോലീസിനെ നിയമിച്ചിരുന്നെങ്കിലും തീർത്ഥാടനം അവസാനിച്ചതോടെ ഇവരുടെ സേവനവും നിലച്ചു. ഉന്നത നിലവാരത്തിൽ റോഡ് വികസിപ്പിച്ചതോടെ പാതയിൽ എപ്പോഴും വാഹനത്തിരക്കാണ്.

ഇതിനിടയിൽ ബസുകൾ റോഡിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതാണ്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കുന്നവർക്ക് ബസിൽ കയറാൻ റോഡിലേക്ക് ഓടേണ്ട അവസ്ഥയുമുണ്ട്. താലൂക്ക് ആശുപത്രിയിലേക്കും മറ്റും പോകുന്ന വാഹനങ്ങൾക്കിടയിൽ ഈ പ്രവണത വലിയ അപകടഭീഷണിയുയർത്തുന്നു. വിഷയത്തിൽ പോലീസ്, മോട്ടോർ വാഹന വകുപ്പുകളുടെ അടിയന്തിര ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...