കർണാടകയിൽ സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കർണാടകയിൽ സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു. റെഡ് ബേർഡ് ഏവിയേഷന്റെ വിമാനമാണ് വിജയപുര ജില്ലയിലെ മംഗലാപുരം ഗ്രാമത്തിൽ തകർന്നുവീണത്. എഞ്ചിൻ തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം. വിമാനത്തിലുണ്ടായിരുന്ന ക്യാപ്റ്റനും പൈലറ്റിനും സംഭവത്തിൽ പരിക്കേറ്റു. ഇവരെ അപകടസ്ഥലത്ത് നിന്നും ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

വിജയപുര ജില്ലയിലെ ബബലേശ്വർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. അപകടത്തിൻ്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കലബുറഗിയിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്നു വിമാനമെന്നും എഞ്ചിൻ തകരാറിലായതിനെ തുടർന്ന് വിമാനം അപകടത്തിൽപെട്ടുവെന്നാണ് പ്രാഥമിക നിഗമനമെന്നും ലോക്കൽ പോലീസ് അറിയിച്ചു. പരിക്കേറ്റ ക്യാപ്റ്റൻ്റെയും പൈലറ്റിൻ്റെയും നില ഗുരുതരമാണെന്നും ഇവർ ചികിത്സയിൽ കഴിയുകയാണെന്നും പോലീസ് വ്യക്തമാക്കി. അപകടത്തിൽ വിമാനത്തിനും സാരമായ കേടുപാടുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...