എസ്.ഇ.യു അവകാശ സംരക്ഷണ യാത്ര ഇന്ന് ജില്ലയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സംസ്ഥാന സർക്കാർ ജീവനക്കാരോട് ഇടതുപക്ഷ സർക്കാർ തുടരുന്ന അവകാശ നിഷേധങ്ങൾക്കെതിരെ എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ്‌ സിബി മുഹമ്മദ് ക്യാപ്റ്റനായും ജനറൽ സെക്രട്ടറി ആമിർ കോഡൂർ ഉപ നായക നായും സംഘടിപ്പിച്ചിട്ടുള്ള അവകാശ സംരക്ഷണ യാത്ര പതിനൊന്നു ജില്ലകളിലെ പര്യടനം പൂർത്തിയാക്കി ഇന്ന് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കും. തിരുവല്ലയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീ കെ ഇ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. എസ്.ഇ.യു ജില്ലാ പ്രസിഡന്റ്‌ ഹാഷിം എ ആർ അധ്യക്ഷത വഹിയ്ക്കും. ജില്ലാ സെക്രട്ടറി അജി എ എം സ്വാഗതം പറയും.

പത്തനംതിട്ടയിൽ നടക്കുന്ന സ്വീകരണ യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ സമദ് മേപ്രത് ഉദ്‌ഘാടനം ചെയ്യും. ടി. എം ഹമിദ്, മുനിസിപ്പൽ വൈസ് ചെയർമാൻ എ സഗിർ തുടങ്ങിയവർ പ്രസംഗിക്കും. എസ്. ഷെമീം അധ്യക്ഷത വഹിയ്ക്കും. കോന്നിയിൽ നടക്കുന്ന സ്വീകരണ സമ്മേളനം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഹാൻസലാഹ് മുഹമ്മദ്‌ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റോബിൻ പീറ്റർ മുഖ്യാതിഥി ആക്കും എസ്. മനോജ്‌ അധ്യക്ഷത വഹിയ്ക്കും. അടൂർ കെ എസ് ആർ ടി സി ജങ്ഷനിൽ നടക്കുന്ന സമാപന സമ്മേളനം അഡ്വ. അയിഷാ പോറ്റി എക്സ് എം എൽ എ ഉദ്‌ഘാടനം ചെയ്യും. അഡ്വ. പഴകുളം മധു മുഖ്യഥിതി ആകും. മുനിസിപ്പൽ ചെയർപേഴ്സൺ റീന ശാമൂവൽ,ഷാനവാസ്‌ അലിയാർ, ഷുഹൈബ് ഹാജി, അഡ്വ. ബിജു വർഗീസ് തുടങ്ങിയവർ സംസാരിക്കും. ഹാഷിം എ.ആർ അധ്യക്ഷത വഹിയ്ക്കും.

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, മെഡിസെപ് കൊള്ള അവസാനിപ്പിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, ഹൗസ് ബിൽഡിംഗ് അഡ്വാൻസ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്.ഇ.യു അവകാശ സംരക്ഷണ യാത്ര സംഘടിപ്പിക്കുന്നത്. ജനുവരി 28നു കാസറഗോഡ് നിന്ന് ആരംഭിച്ച യാത്രയിൽ
എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് ക്യാപ്റ്റനും ജനറൽ സെക്രട്ടറി ആമിർ കോഡൂർ വൈസ് ക്യാപ്റ്റനുമാണ്. പതിനാലു ജില്ലകളിലൂടെ കടന്നുപോയി ഫെബ്രുവരി 11ന് തിരുവനന്തപുരത്ത് സമാപിക്കും. റാഫി പോത്തൻകോഡ് ഡയറക്ടറും എം.എ. മുഹമ്മദലി കോ-ഓർഡിനേറ്ററായും റഷീദ് മുളവൂർ മാനേജറുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...