പ്രിയദർശിനി സർവീസുകൾ : വരുമാന നഷ്ടം കുറയ്ക്കാൻ ഒരേ റൂട്ടിൽ ഒരേ സമയത്തുള്ള ബസ് പുനഃക്രമീകരിക്കും

For full experience, Download our mobile application:
Get it on Google Play

കല്പറ്റ : കെ.എസ്.ആർ.ടി.സി. പ്രിയദർശിനി പദ്ധതിയെത്തുടർന്ന് സ്വകാര്യബസുകൾ നേരിടുന്ന വരുമാനനഷ്ടം പരിഹരിക്കാൻ നടപടി. ഇതിന്റെ ഭാഗമായി ജില്ലയിൽ കെ.എസ്.ആർ.ടി.സി. ബസുകളും സ്വകാര്യബസുകളും ഒരേസമയത്ത് ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന സാഹചര്യം പരിശോധിച്ച് പുനഃക്രമീകരിക്കും. വെള്ളിയാഴ്ച എ.ഡി.എം. കെ. അജീഷിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന ബസ്സുടമകളുടെ യോഗത്തിലാണ് തീരുമാനം. ഇതിനായി ഒരേ സമയത്തുള്ള സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ സ്വകാര്യ ബസ്സുടമകളോട് നിർദേശിച്ചു. ബസുകളുടെ പട്ടിക ലഭിച്ചശേഷം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് എ.ഡി.എം. കെ. അജീഷ് പറഞ്ഞു.

ഒരേ റൂട്ടിൽ ഒരേസമയം കെ.എസ്.ആർ.ടി.സി. ബസും സ്വകാര്യ ബസും സർവീസ് നടത്തുന്നത് സ്വകാര്യബസിൽ യാത്രക്കാരില്ലാത്ത അവസ്ഥയ്ക്ക് കാരണമാവുന്നതായി ബസ്സുടമകൾ പറഞ്ഞു. ഇത്തരം റൂട്ടുകളെക്കുറിച്ചുള്ള വിവരം ഉടൻ കൈമാറുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ. ഹരിദാസ് പറഞ്ഞു. സുൽത്താൻബത്തേരിയിൽ പുതിയ ബസ് സ്റ്റാൻഡിൽനിന്നും പഴയ ബസ് സ്റ്റാൻഡിൽനിന്നും തുടങ്ങേണ്ട സർവീസുകളുടെ കൃത്യത ഉറപ്പാക്കാനും തീരുമാനമായി. ബത്തേരിയിൽ നിന്നുള്ള താളൂർ, അമ്പലവയൽ, അയ്യംകൊല്ലി, ഗൂഡല്ലൂർ, വടുവൻചാൽ, കല്പറ്റ, മാനന്തവാടി സർവീസുകൾ ചുങ്കം സ്റ്റാൻഡിൽനിന്നു തുടങ്ങും. ബത്തേരിയിൽനിന്ന് പുല്പള്ളി, നമ്പ്യാർകുന്ന്, കല്ലൂർ, പാട്ടവയൽ സർവീസുകൾ പഴയ ബസ് സ്റ്റാൻഡിൽ നിന്നും തുടങ്ങും.

കെ.എസ്.ആർ.ടി.സി. ബസുകൾ പഴയ ബസ് സ്റ്റാൻഡിൽ ഒരുമിച്ച് നിർത്തിയിടുകയും അവിടെ നിന്നുതന്നെ സർവീസ് തുടങ്ങുകയും ചെയ്യുന്നത് വരുമാനനഷ്ടമുണ്ടാക്കുന്നതായി സ്വകാര്യ ബസ്സുടമകൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നേരത്തേ ബത്തേരി നഗരസഭ ട്രാഫിക് അഡ്വൈസറി കമ്മിറ്റി ഏർപ്പെടുത്തിയ ഈ ക്രമീകരണം നിർബന്ധമാക്കിയത്. ഇതുറപ്പാക്കാൻ പോലീസിനും നിർദേശം നൽ‌കി. പ്രിയദർശിനി പദ്ധതികാരണം സ്വകാര്യബസ്സുടമകൾ നേരിടുന്ന പ്രയാസങ്ങളെല്ലാം സർക്കാരിനെ അറിയിക്കുമെന്നും അധികൃതർ പറഞ്ഞു. പ്രതിദിനം കനത്ത നഷ്ടം നേരിടുന്ന കല്പറ്റ-മാനന്തവാടി, ബത്തേരി-മാനന്തവാടി, കല്പറ്റ-വടുവൻചാൽ, പുല്പള്ളി-മാനന്തവാടി റൂട്ടുകളിൽ സർവീസുകൾക്ക് പത്തു മിനിറ്റുവീതം ഇടവേള വേണമെന്ന് സ്വകാര്യ ബസ്സുടമകൾ ആവശ്യപ്പെട്ടു. ഈ കാര്യത്തിൽ ജില്ലയിൽനിന്ന് തീരുമാനമെടുക്കാൻ പരിമിതിയുണ്ടെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു. ഇക്കാര്യം ഉൾപ്പെടെ സർക്കാരിനെ അറിയിക്കാനാണ് തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...