ഫ്ളോറൽ ലെഹം​ഗയിൽ തിളങ്ങി പ്രിയങ്ക ചോപ്ര ; ദീപാവലി ലുക്ക് പങ്കുവെച്ച് താരം

For full experience, Download our mobile application:
Get it on Google Play

സൗന്ദര്യമത്സര വേദികളിലൂടെ സിനിമാലോകത്തെത്തി ബോളിവുഡും ഹോളിവുഡും കീഴടക്കിയ താരമാണ് നടി പ്രിയങ്ക ചോപ്ര. ഭർത്താവ് നിക് ജോനാസിനൊപ്പം യു.എസിലാണ് താരമെങ്കിലും ഇന്ത്യൻ ആഘോഷങ്ങളിൽ വിട്ടുവീഴ്ച ചെയ്യാറുമില്ല താരം. ഇപ്പോഴിതാ ദീപാവലിയോട് അനുബന്ധിച്ച് പ്രിയങ്ക സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. മനോഹരമായ ലെഹം​ഗയും ചോളിയും ധരിച്ചുള്ള ചിത്രമാണ് പ്രിയങ്ക പങ്കുവെച്ചിരിക്കുന്നത്. അർപ്പിത മേത്ത ഡിസൈൻ ചെയ്ക ഫ്ളോറൽ പ്രിന്റ് ലെഹം​ഗയും ഫ്ളോറൽ മിററർ ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത്. ​ഗോൾഡൻ – ബീജ് നിറങ്ങളിലുള്ള ലെഹം​ഗ അസ്സൽ ദീപാവലി ഔട്ട്ഫിറ്റാണെന്ന് ആരാധകർ കമന്റ് ചെയ്യുന്നു.

എല്ലാവർക്കും ദീപാവലി ആശംസകൾ കുറിച്ചാണ് പ്രിയങ്ക ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഏവർക്കും സ്നേഹവും വെളിച്ചവും സന്തോഷവും പകരുന്നു എന്നും താരം കുറിച്ചു. കഴുത്തുനിറഞ്ഞു കിടക്കുന്ന ചോക്കറും പരമ്പരാ​ഗത ശൈലിയിലുള്ള കമ്മലുമെല്ലാം പ്രിയങ്കയുടെ ട്രഡീഷണൽ ലുക്കിന് ചേരുന്നതായിരുന്നു. മുടി വിടർത്തിയിട്ടതും മിനിമൽ മേക്കപ്പും താരത്തെ കൂടുതൽ സുന്ദരിയാക്കി. നിക് ജോനാസ് ഉൾപ്പെടെ നിരവധി പേരാണ് പ്രിയങ്കയുടെ ദീപാലി ലുക്കിനെ പ്രശംസിച്ച് കമന്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...