പ്രൊഫസർ എം. കെ സാനുവിനും പ്രൊഫസർ സ്‌കറിയ സക്കറിയയ്ക്കും ഡിലിറ്റ് ബഹുമതി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : എഴുത്തുകാരനും നിരൂപകനും കേരളത്തിന്‍റെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ എം. കെ സാനുവിനും മലയാളത്തിലെ വിജ്ഞാന സാഹിത്യ ശാഖയുടെ വികാസത്തിനും വിപുലീകരണത്തിനും നിര്‍ണായക സംഭാവനകള്‍ നല്‍കിയ പ്രൊഫസർ സ്‌കറിയ സക്കറിയയ്ക്കും മഹാത്മാഗാന്ധി സര്‍വകലാശാല ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സിന്‍റെ ഡിലിറ്റ് ബഹുമതി.

സിന്‍ഡിക്കേറ്റ് ശുപാര്‍ശ അനുസരിച്ചാണ് ഡിലിറ്റ് ബഹുമതി നല്‍കുന്നതെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ സാബു തോമസ്. ജര്‍മനിയിലെ റ്റുബിജന്‍ സര്‍വകലാശാല ആര്‍ക്കൈവുകളില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടുമായി ബന്ധപ്പെട്ട് ലഭ്യമായിരുന്ന മലയാളത്തിലുള്ള കയ്യെഴുത്ത് പ്രതികള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഭാഷാപഠനത്തിനായി ലഭ്യമാക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച ഗവേഷകനാണ് പ്രൊഫസർ സ്‌കറിയ സക്കറിയ. നൂറിലധികം പ്രബന്ധങ്ങള്‍ മലയാളഭാഷയ്ക്ക് സംഭാവന നല്‍കിയിട്ടുണ്ട്.

സര്‍വകാലാശാലയുടെ ഡി.എസ്.സി ബഹുമതിക്കായി ഫ്രാന്‍സിലെ പ്രശസ്തമായ ലിമാറ്റബ് മെറ്റീരിയല്‍ എഞ്ചിനീയറിങ് ലബോറട്ടറിയുടെ ഡയറക്ടറും പോളിമര്‍ ശാസ്ത്ര മേഖലയിലെ അറിയപ്പെടുന്ന ഗവേഷകനും ശാസ്ത്രജ്ഞനുമായ പ്രൊഫസർ  യവിസ് ഗ്രൊഹെഗന്‍സും പ്രൊഫസർ ഡിഡിയന്‍ റൂസലും തിരഞ്ഞെടുക്കപ്പെട്ടു. നാനോ പദാര്‍ഥങ്ങളെയും നാനോ സംയുക്തങ്ങളെയും കുറിച്ച് നിരവധി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞനാണ് പ്രൊഫസർ ഡിഡിയന്‍ റൂസല്‍. എണ്‍പതിലധികം ഗവേഷണപ്രബന്ധങ്ങളും ആര് ശാസ്ത്ര സംബന്ധിയായ പുസ്തകങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...