ഡോ. ബി.ആര്‍ അംബേദ്കര്‍ അധ:സ്ഥിത ജനവിഭാഗത്തിന്‍റെ ഉന്നമനത്തിന് യത്നിച്ച മഹാവിപ്ലവകാരി : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യയിലെ അധ:സ്ഥിത ജനസമൂഹത്തിന്‍റെ സാംസ്കാരികവും രാഷ്ട്രീയവുമായ ഉന്നമനത്തിന് യത്നിച്ച മഹാവിപ്ലവകാരിയായിരുന്നു മഹാനായ അംബേദ്കര്‍ എന്ന് ഡി.സി.സി. പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. രാഷ്ട്രീയ രംഗത്തും സാമൂഹിക രംഗത്തും സമാനതകളില്ലാത്ത നേതാവായിരുന്നു അംബേദ്കര്‍ എന്നും ആധുനിക ഇന്ത്യയില്‍ ഭരണഘടനയെ മറന്നുകൊണ്ട് ഭരണകൂടം പ്രവര്‍ത്തിക്കുന്നത് ഇന്ത്യയുടെ മതേതരത്വത്തെയും ജനാധിപത്യത്തെയും തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭരണഘടനാ ശില്പി ഡോ. ബി.ആര്‍ അംബേദ്കറിന്‍റെ 66-ാമത് ചരമ വാര്‍ഷികത്തോടെനാബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്‍റ് പി.ജി ദിലീപ് കുമാറിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍ ഡി.സി.സി ഭാരവാഹികളായ അഡ്വ. എ. സുരേഷ് കുമാര്‍, അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ്, സജി കൊട്ടയ്ക്കാട്, ദളിത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് മഞ്ജു വിശ്വനാഥ്, സി.കെ അര്‍ജ്ജുനന്‍, കെ.എന്‍. രാജന്‍, ആശാ തങ്കപ്പന്‍, സാനു തുവയൂര്‍, കെ.എന്‍. മനോജ്, അബ്ദുള്‍ കലാം ആസാദ്, ഷാനവാസ് പെരിങ്ങമല, ജോസ് പള്ളിവാതുക്കല്‍, അജേഷ് അങ്ങാടിക്കല്‍, സൂരജ് മന്മഥന്‍, ജയന്‍ ഓമല്ലൂര്‍ തുടങ്ങിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....