കാര്‍ഷിക സര്‍വകലാശാലയില്‍ യുജിസി ചട്ടങ്ങള്‍ കാറ്റില്‍പറത്തി അനധികൃത സ്ഥാനക്കയറ്റങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാലയില്‍ യുജിസി ചട്ടങ്ങള്‍ കാറ്റില്‍പറത്തി അനധികൃത സ്ഥാനക്കയറ്റങ്ങള്‍. അസിസ്റ്റന്‍റ് പ്രഫസര്‍ രണ്ടാം ഗ്രേഡ് മുതല്‍ പ്രഫസര്‍ തസ്തികയിലേക്ക് വരെ ചട്ടങ്ങള്‍ ലംഘിച്ച് സ്ഥാനക്കയറ്റം നല്‍കിയെന്ന് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തി. ക്രമക്കേടുകള്‍ അക്കമിട്ട് വെളിപ്പെടുത്തുന്ന ധനകാര്യ പരിശോധനാവിഭാഗത്തിന്‍റെ 2019ലെ റിപ്പോര്‍ട്ട് കൃഷിവകുപ്പ് പൂഴ്ത്തി. സര്‍ക്കാരിലെ തിരുത്തല്‍ ശക്തിയായി തുടരുമെന്ന് പാര്‍ട്ടി സമ്മേളനങ്ങളില്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ച സിപിഐയാണ് സ്വന്തം വകുപ്പില്‍ നടന്ന ക്രമക്കേടുകള്‍ മുക്കിയത്.

കരിയര്‍ അഡ്വാന്‍സ്മെന്‍റ് സ്കീം പ്രകാരം നടന്ന സ്ഥാനക്കയറ്റങ്ങളിലാണ് യുജിസിയുടെ 2010ലെ നിര്‍ദേശങ്ങള്‍ നഗ്നമായി ലംഘിച്ചത്. യുജിസി നിഷ്കര്‍ഷിച്ച കുറഞ്ഞ സ്കോര്‍ എല്ലാ വിഭാഗത്തിലും നേടാത്ത 12 അധ്യാപകര്‍ക്കാണ് സര്‍വകലാശാല സ്ഥാനക്കയറ്റം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനക്കയറ്റത്തിന് അടിസ്ഥാനമായ കുറഞ്ഞ സ്കോറും പരമാവധി സ്കോറും ഓരോ വിഭാഗത്തിലും ആവശ്യമായ കുറഞ്ഞ സ്കോറും യുജിസി വ്യക്തമാക്കിയിട്ടുണ്ട്. ഇത് മാറ്റാന്‍ ആര്‍ക്കും അധികാരമില്ല. യുജിസിയുടെ ഈ നിര്‍ദേശത്തെ അട്ടിമറിച്ചെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കാറ്റഗറി ഒന്നില്‍ അനുവദിക്കാവുന്ന പരമാവധി സ്കോറായ 125നേക്കാള്‍ പത്തിരട്ടിയിലധികം സ്കോര്‍ നേടിയ 14 അധ്യാപകരുണ്ടെന്ന് ധനകാര്യ പരിശോധനാവിഭാഗം കണ്ടെത്തി. ഒരു അധ്യാപികയുടെ പരമാവധി സ്കോര്‍ കണ്ട് ധനകാര്യ പരിശോധനാവിഭാഗം ഉദ്യോഗസ്ഥരുടെ കണ്ണുതള്ളി– 11875. സ്കോര്‍നിര്‍ണയം അട്ടിമറിച്ചത് അനര്‍ഹര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനാണെന്ന് ധനകാര്യ പരിശോധനാവിഭാഗം സംശയിക്കുന്നു. ക്രമരഹിതമായ പ്രമോഷനുകള്‍ വിദഗ്ധസമിതി അന്വേഷിക്കണം. അധ്യാപകരില്‍ ഒരു വിഭാഗം അംഗീകാരമില്ലാത്ത പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച് സ്ഥാനക്കയറ്റം തരപ്പെടുത്തിയതും അന്വേഷിക്കണം.

2014ലും അതിനുശേഷവും നടത്തിയ പ്രൊമോഷനുകളുടെ സ്കോര്‍ കാര്‍ഡ് സര്‍വകലാശാലയ്ക്ക് പുറത്തുള്ള സ്വതന്ത്രമായ വിദഗ്ധ സമിതി പരിശോധിക്കണമെന്നും അനര്‍ഹര്‍ക്ക് നല്‍കിയ സ്ഥാനക്കയറ്റം എത്രയും വേഗം റദ്ദാക്കണണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ 2014ല്‍ തുടങ്ങി ഇപ്പോഴും തുടരുന്ന സ്ഥാനക്കയറ്റങ്ങളുടെ കാര്യത്തില്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി ഉണ്ടാകാത്തത് എന്തുകൊണ്ടാണ്?. കൃഷിമന്ത്രി പി.പ്രസാദും കാര്‍ഷിക സര്‍വകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കൂടിയായ റവന്യുമന്ത്രി കെ.രാജനുമാണ് മറുപടി പറയേണ്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താരസംഘടന അമ്മയിൽ നിന്നുള്ള ഇറങ്ങിപ്പോക്കിൽ വിശദീകരണവുമായി ശ്വേത മേനോൻ

0
കൊച്ചി: താരസംഘടന അമ്മയിൽ നിന്നുള്ള ഇറങ്ങിപ്പോക്കിൽ വിശദീകരണവുമായി മുൻ പ്രസിഡന്റ് ശ്വേത...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ; സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതിനെച്ചൊല്ലിയുള്ള കനത്ത...

ഇറാനെതിരായ സൈനിക നടപടികൾ അവസാനിപ്പിക്കണം ; യുദ്ധാധികാര പ്രമേയം പാസാക്കി യുഎസ് സെനറ്റ്

0
വാഷിം​ഗ്ടൺ: ഇറാനെതിരായ അമേരിക്കൻ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുദ്ധാധികാര പ്രമേയം...

ലേണേഴ്സ് ലൈസൻസ് എടുക്കാൻ ആലത്തൂര്‍ ആര്‍ടി ഓഫീസിലേക്ക് വന്നത് സ്കൂട്ടി ഓടിച്ചുകൊണ്ട് ; യുവതിക്കും...

0
പാലക്കാട്: ആലത്തൂരിൽ ലേണേഴ്സ‌് ലൈസൻസിനുള്ള പരീക്ഷയെഴുതാൻ മോട്ടോർവാഹന ഓഫീസിലേക്ക് ഇരുചക്രവാഹനം ഓടിച്ചുവന്ന...