ആനകളുടെ സംരക്ഷണം ; നടപടികള്‍ ആരംഭിച്ച് തമിഴ്നാട്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ; ആനകളുടെ സംരക്ഷണത്തിനായുള്ള നടപടികള്‍ ആരംഭിച്ച് തമിഴ്നാട് പരിസ്ഥിതി വകുപ്പ്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി വൈദ്യുതാഘാതമേറ്റ് നാല് ആനകള്‍ ചരിഞ്ഞ സംഭവത്തെ തുടര്‍ന്നാണ് നടപടി. വിഷയത്തില്‍ ഉന്നതതല യോഗത്തിന് ശേഷം പരിസ്ഥിതി വകുപ്പ് സെക്രട്ടറി സുപ്രിയ സാഹുവാണ് ഇക്കാര്യം അറിയിച്ചത്. അനധികൃത സോളാര്‍ ഫെന്‍സിങ് അനുവദിക്കരുതെന്ന നിര്‍ദേശം നിലവിലുണ്ടെങ്കിലും കൃഷിയട സംരക്ഷണത്തിനായി സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കാറുണ്ട്. ഇത് കണ്ടെത്തി കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് സാഹു അറിയിച്ചു.

കൃഷിയിട സംരക്ഷണത്തിനായി കെട്ടിയിരുന്ന വൈദ്യുത വേലിയില്‍ തട്ടി ഷോക്കേറ്റ് മാര്‍ച്ച് 7ന് മൂന്ന് ആനകളും, ബണ്ട് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ തമിഴ്നാട് വൈദ്യുതി ബോര്‍ഡിന്റെ ഹൈ ടെന്‍ഷന്‍ കമ്പിയുമായി സമ്പര്‍ക്കം പുലര്‍ത്തിയകൊമ്പനാനയും ചത്തതോടെയാണ് ആനകളുടെ സംരക്ഷണ നടപടികള്‍ ആരംഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സോണിയയുടെ ഓർമക്കുറിപ്പുകൾ : വിവാദങ്ങൾക്ക് പിന്നാലെ  ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പെൻഗ്വിൻ പിൻമാറി

0
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ ‘ബിലോങ്ങിങ്– എ...

ഡാൻസാഫ് എസ്ഐ ചമഞ്ഞ് പണവും ലഹരിയും മറിച്ചുവിൽപ്പന ; യുവാവ് പിടിയിൽ

0
രാമനാട്ടുകര : പോലീസിന്റെ ലഹരിവിരുദ്ധടീമായ ഡാൻസാഫിലെ എസ്.ഐ. ചമഞ്ഞ് ലഹരിവിൽപ്പനക്കാരെ കബളിപ്പിച്ച്...

മുഖ്യമന്ത്രിയെ തടഞ്ഞ കേസ് : ചേന്തി അനിലിനെതിരെ നടപടിയെടുക്കാൻ ഡി സി സി -ക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ കേസിൽ അനിലിനെതിരെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...