യുപി യിൽ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : പ്രവാചക നിന്ദയ്ക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ ഉത്തർപ്രദേശിൽ പോലീസ് നടപടി സ്വീകരിച്ചു. ആറ് ജില്ലകളിൽ നിന്നായി ഇതുവരെ 227 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കാൻ സർക്കാർ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ ജുമാ നമസ്കാരത്തിനു ശേഷമാണ് സംസ്ഥാനത്ത് കലാപ ശ്രമം നടന്നത്. പൊലീസ് അടിയന്തരമായി ഇടപെട്ടതിനാൽ വലിയ സംഘർഷം ഒഴിവായി. പ്രയാഗ് രാജിൽ നിന്ന് ആറ് പേരെയും ഹത്രാസിൽ നിന്ന് 50 പേരെയുമാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. സഹാറൻപൂർ (എട്ട്), അംബേദ്കർ നഗർ (28), മൊറാദാബാദ് (25), ഫിറോസാബാദ് (25), ഫിറോസാബാദ് (എട്ട്) എന്നിവിടങ്ങളിലും അറസ്റ്റ് രേഖപ്പെടുത്തി. സമരപ്പന്തലുകളിൽ നിന്ന് ലഭിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് അക്രമികളെ തിരിച്ചറിഞ്ഞത്. സമാധാനത്തിനായുള്ള ജില്ലാ ഭരണകൂടത്തിന്റെ ആഹ്വാനത്തെ അവഗണിച്ചാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പ്രശാന്ത് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പാലത്തിൽ നിന്ന് പമ്പാ നദിയിൽ ചാടിയ ആളെ കണ്ടെത്താനായില്ല : തെരച്ചിൽ തുടരുന്നു

0
റാന്നി : റാന്നി പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടിയ ആൾക്കായി പോലീസും...

മല്ലപ്പള്ളി 863 ആം നമ്പർ എസ്.എൻ.ഡി.പി. ശാഖ ഗുരുദേവ ക്ഷേത്രത്തിൽ ചതയദിന സമ്മേളനം നടന്നു

0
മല്ലപ്പള്ളി : 172 മത് ഗുരുദേവജയന്തിയോടനുബന്ധിച്ച് മല്ലപ്പള്ളി 863 ആം നമ്പർ...

അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ വിറ്റത് 70,000 രൂപയ്ക്ക് ; യുവതി അറസ്റ്റിൽ

0
മാലേഗാവ്: അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ 70,000 രൂപയ്ക്ക്...

പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ നിന്നും ‘ഫെയിൽ’ എന്ന വാക്ക് ഒഴിവാക്കാൻ ഒരുങ്ങി ബിഹാർ...

0
പട്‌ന: പത്തിലെയും പന്ത്രണ്ടിലെയും ബോർഡ് പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ...