കൊച്ചി: തൃപ്പൂണിത്തുറയില്‍ ഷാഫി പറമ്പില്‍ എംപിയുടെ റോഡ് ഷോ അലങ്കോലപ്പെടുത്താന്‍ ശ്രമമെന്ന് ആരോപണം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ദീപക് ജോയിയുടെ പ്രചാരണത്തിനായി സംഘടിപ്പിച്ച റോഡ് ഷോയാണ് സിപിഐഎം പ്രവര്‍ത്തകന്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്. വൈകുന്നേരം 4.30 ഓടെയാണ് വാഹനപ്രചാരണ ജാഥ എത്തിയത്. അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ പോറ്റിയെ കേറ്റിയെ ഗാനം കേള്‍പ്പിച്ചതില്‍ പ്രകോപിതനായ ആള്‍ സിപിഐഎമ്മിന്റെ കൊടികളുമായി അവിടെ കൂടിനിന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടിയിലേക്ക് മുദ്രാവാക്യം വിളിച്ചുകൊണ്ട് ഓടിക്കയറി. ഇയാള്‍ മദ്യപിച്ചുവെന്ന് മനസിലായിരുന്നു. അല്‍പം കഴിഞ്ഞതോടെ ഇയാള്‍ മടങ്ങി. പിന്നീട് മറ്റൊരാള്‍ കൊടിയുമായെത്തി സമാനമായി യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് കയറി. ഇതോടെ പ്രതിഷേധാവസ്ഥയില്‍ കാര്യങ്ങളെത്തുകയും പോലീസെത്തി ബലം പ്രയോഗിച്ച് ഇയാളെ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























