റവന്യൂ വകുപ്പിന്റെ കൂട്ടസ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധം ശക്തം ; ജില്ലാ കളക്ടറെ ഉപരോധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : റവന്യൂ വകുപ്പിലെ കൂട്ടസ്ഥലംമാറ്റത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കളക്ടറെ ഉപരോധിക്കുന്നു. എന്‍ ജി ഒയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് റവന്യൂ വകുപ്പില്‍ കൂട്ട സ്ഥലംമാറ്റം നടന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പതിനഞ്ച് പേരെയാണ് സ്ഥലം മാറ്റിയത്. നടപടി റദ്ദാക്കിയില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാവിലെ പത്ത് മണി മുതല്‍ തന്നെ കളക്ട്രേറ്റില്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ കളക്ടറുടെ ചേംബറിന് മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലം മാറ്റത്തിന് പിന്നില്‍ അഴിമതിയും സ്വജനപക്ഷപാതവുമുണ്ടെന്ന് ആരോപണം കഴിഞ്ഞ ദിവസങ്ങളിലായി ജീവനക്കാര്‍ ഉയര്‍ത്തിയിരുന്നു. കളക്ടര്‍ ചേംബറിന് ഉള്ളില്‍ ഇരുന്ന സമയത്താണ് പ്രതിഷേധമുണ്ടാകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...