കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്തും പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദില്ലിയിൽ കോക്രോച് ജനത പാർട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന സമരം തിരുവനന്തപുരത്തേക്കും വ്യാപിക്കുന്നു. ദില്ലിയിൽ സമരക്കാർക്ക് നേരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും ദില്ലിയിലെ സമരത്തിന് ഐക്യദാർഢ്യം അറിയിച്ചും വലിയ പ്രതിഷേധ കൂട്ടായ്‌മയ്ക്കാണ് നീക്കം. യുവാക്കളും വിദ്യാർത്ഥികളും അധ്യാപകരുമടങ്ങിയ വലിയ സംഘമാണ് പ്രതിഷേധത്തിനായി മുന്നിട്ടിറങ്ങുന്നത്. തിരുവനന്തപുരം മാനവീയം വീഥിയിൽ ജൂലൈ 23 ന് വൈകിട്ട് ഏഴ് മണിയോടെ പ്രതിഷേധം നടത്താനാണ് നീക്കം.

രാഷ്ട്രീയ പാർട്ടികളുടെ ഒന്നിൻ്റെയും പിന്തുണയില്ലാതെ സ്വതന്ത്ര നിലപാടുള്ള യുവാക്കളാണ് ദില്ലി സമരത്തിന് ഐക്യദാർഢ്യം അറിയിച്ചുള്ള പ്രതിഷേധ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നതെന്ന് സംഘാടകരിൽ ഒരാളും വിദ്യാർത്ഥിയുമായ എമിൽ പ്രതികരിച്ചു. പ്രതിഷേധത്തിൻ്റെ ഭാഗമായി നവമാധ്യമങ്ങൾ വഴി ശക്തമായ പ്രചാരണത്തിനും തുടക്കമായി. ഐക്യദാർഢ്യ പ്രതിഷേധ സദസ് ആര് ഉദ്ഘാടനം ചെയ്യുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനുള്ള പോലീസ് അനുമതി നാളെ തേടുമെന്നും എമിൽ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിചയം നടിച്ചെത്തിയ ആൾ വെള്ളംചോദിച്ച് വീട്ടിൽ കയറി മോഷണം ; 4 പവനും രണ്ടരലക്ഷവും...

0
കക്കോടി : കുരുവട്ടൂർ മച്ചക്കുളത്ത് വീട്ടിൽ പട്ടാപ്പകൽനടന്ന മോഷണത്തിൽ നാലുപവനും രണ്ടരലക്ഷം...

സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി...

വൈദ്യുതി ബോർഡിന്റെ ഓഹരികൾ വിൽക്കില്ല ; സംസ്ഥാനത്തിന് നഷ്ടം 8,000 കോടി, കേന്ദ്ര നിർദേശം...

0
കൊച്ചി : സംസ്ഥാന വൈദ്യുതിബോർഡിന്റെ ഓഹരികൾ വിൽക്കാനുള്ള കേന്ദ്രനിർദേശം കേരളം തള്ളി....

ഗൾഫ്​ രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്​ച ചർച്ച ; ഹോർമുസ്​ തുറക്കാൻ വഴിയൊരുങ്ങുമോ

0
മസ്കത്ത്​: സംഘർഷാത്​മകമായി തുടരുന്ന പശ്​ചിമേഷ്യൻ സാഹചര്യത്തിനിടയിലും പുത്തൻ പ്രതീക്ഷയുമായി ഗൾഫ്​ രാജ്യങ്ങളും...