ദീപിക വലിയ താരം ; തന്നേക്കാള്‍ കൂടുതല്‍ വരുമാനം നേടുന്നതില്‍ അഭിമാനം : രണ്‍വീര്‍ സിങ്

For full experience, Download our mobile application:
Get it on Google Play

സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കേണ്ടതിനെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും ദിനംപ്രതി മാധ്യമങ്ങളിലൂടെയും മറ്റും ധാരാളം വായിക്കാറും കേൾക്കാറുമുണ്ട്. പക്ഷേ ഭാര്യയുടെയോ പങ്കാളിയുടെയോ നേട്ടങ്ങളിൽ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം കുറവാണ്. ഇവിടെ വ്യത്യസ്തനാകുകയാണ് ബോളിവുഡ് നടനും നടി ദീപികാ പദുക്കോണിന്റെ ഭർത്താവുമായ രൺവീർ സിങ്.

ഭാര്യയുടെ നേട്ടങ്ങളിൽ താൻ ഏറെ അഭിമാനിക്കുന്നതായി ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ രൺവീർ പറഞ്ഞു. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത രാംലീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് രൺവീറും ദീപികയും പ്രണയത്തിലാകുന്നത്. അക്കാലം മുതലേ ദീപികയാണ് ബോളിവുഡിൽ പ്രശസ്തയും കൂടുതൽ വരുമാനം നേടുന്നതും. എന്നാൽ തന്റെ വിജയങ്ങളിൽ ഭർത്താവ് രൺവീർ ബഹുമാനിക്കുന്നുണ്ടെന്ന് നേരത്തെ മാധ്യമപ്രവർത്തകയായ ബർക്കാ ദത്തിന് നൽകിയ അഭിമുഖത്തിൽ ദീപിക വ്യക്തമാക്കിയിരുന്നു.

ഞാൻ രൺവീറിനെ വിവാഹം ചെയ്തു. കാരണം എന്റെ വിജയങ്ങളെയും ഞാൻ സമ്പാദിക്കുന്ന പണത്തെയും അദ്ദേഹം ബഹുമാനിക്കുന്നു. ഇന്ന് അദ്ദേഹം ഉണ്ടാക്കുന്ന പണവും വിജയങ്ങളും ഏഴ് വർഷം മുമ്പ് അദ്ദേഹം ഉണ്ടാക്കിയിരുന്നതിനെക്കാൾ വളരെയധികം വ്യത്യസ്തമാണ്. പരസ്പരം താരതമ്യം ചെയ്യുമ്പോൾ ഞാനാണ് കൂടുതൽ വിജയങ്ങൾ നേടിയിട്ടുള്ളത്. ഒരു സമയത്ത് എനിക്ക് വളരെയേറെ തിരക്കുണ്ടായിരുന്നു. ഒട്ടേറെ ജോലിയുണ്ടായിരുന്നതിനാൽ വീട്ടിൽ എത്താൻ പോലും പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. ഞാനായിരുന്നു കൂടുതൽ പണമുണ്ടാക്കിയിരുന്നത്. എന്നാൽ ഞങ്ങളുടെ ബന്ധത്തിൽ ഒരിക്കൽപ്പോലും ഇത് ഇടയിൽ കയറി വന്നിട്ടില്ല. ഇത് വളരെ അപൂർവമായ കാര്യമാണ്-ദീപിക പറഞ്ഞു.

ദീപികയുടെ ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രൺവീർ. താൻ എല്ലായ്പോഴും വളരെ സുരക്ഷിതനായ വ്യക്തിയാണെന്ന് രൺവീർ അഭിമുഖത്തിൽ പറഞ്ഞു. മറ്റ് നടീ നടന്മാരെ വളരെയധികം പിന്തുണയ്ക്കുന്ന ആളാണ് താൻ എന്ന് മറ്റുള്ളവർ പറയുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ഞാൻ അങ്ങനെയാണ്. എനിക്ക് മറ്റൊരുതരത്തിൽ ആയിരിക്കാൻ സാധിക്കില്ല. എന്റെ ഭാര്യ കൂടുതൽ നേട്ടങ്ങളുണ്ടാക്കുന്നതിൽ ഞാൻ വളരെയധികം സന്തുഷ്ടനാണ്. അതിനാൽ എന്നെക്കാൾ കൂടുതലായി അഭിമാനിക്കുന്ന മറ്റൊരാൾ ഉണ്ടാകില്ല-രൺവീർ പറഞ്ഞു. സിനിമ എന്നത് ഒരു കൂട്ടായ പരിശ്രമത്തിൽ നിന്നാണ് ഉണ്ടാകുന്നതെന്നും ഒരൊറ്റയാളുടെ പ്രയത്നം കൊണ്ടുണ്ടാകുന്നതാണെന്ന് താൻ കരുതുന്നില്ലെന്നും രൺവീർ അഭിമുഖത്തിൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ടൂറിസ്റ്റുകൾക്കായി ഹോൺ മുഴക്കി ഉണർത്തി; ബോട്ട് ഓപ്പറേറ്റർക്ക് അഞ്ച് ലക്ഷം രൂപ...

0
ഓസ്‌ലോ: നോർവേയുടെ വടക്കൻ മേഖലയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിൽ സഞ്ചാരികൾക്ക് അപൂർവ കാഴ്ച...

ഇനി മയക്കുമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാകും; തിരുവനന്തപുരത്ത് കേന്ദ്ര ഫൊറൻസിക് ലാബ് വരുന്നു

0
കൊച്ചി: മയക്കുമരുന്ന് കേസുകളുടെ അന്വേഷണവും വിചാരണയും നീളുന്നതിൽ പ്രധാന കാരണങ്ങളിലൊന്നായ...

നികുതി വെട്ടിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി ; പിഴയിട്ടത്‌ ഒരു കോടി...

0
കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന...