സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

മൂലൂര്‍ സ്മാരകത്തില്‍ വിദ്യാരംഭവും കുമാരനാശാന്റെ
150-ാം ജയന്തിയും രചനാ ശതാബ്ദിയും ഒക്ടോബര്‍ അഞ്ചിന്
വിദ്യാരംഭവും മഹാകവി കുമാരനാശാന്റെ 150-ാം ജയന്തിയും ദുരവസ്ഥയുടെയും ചണ്ഡാലഭിക്ഷുകിയുടെയും രചന ശതാബ്ദിയും ഒക്ടോബര്‍ അഞ്ചിന് വൈകുന്നേരം 4.30ന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിവരവകാശ കമ്മീഷണര്‍ കെ.വി. സുധാകരന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. മുന്‍ എംഎല്‍എയും മൂലൂര്‍ സ്മാരക കമ്മറ്റി പ്രസിഡന്റുമായ കെ.സി. രാജഗോപാലന്‍ അധ്യക്ഷത വഹിക്കും.

ഒക്ടോബര്‍ അഞ്ചിന് രാവിലെ 7.30ന് നടക്കുന്ന വിദ്യാരംഭ ചടങ്ങില്‍ കെ.വി. സുധാകരന്‍, അശോകന്‍ ചരുവില്‍, റവ. ഡോ. മാത്യു ഡാനിയേല്‍, ഡോ. കെ.ജി. സുരേഷ് പരുമല എന്നിവര്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. രാവിലെ 10ന് നടക്കുന്ന കവിസമ്മേളനം അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്യും. എ. ഗോകുലേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഒക്ടോബര്‍ ആറിന് രാവിലെ 10.30ന് ആശാന്‍ കവിതകളെ കുറിച്ചുള്ള ചര്‍ച്ച പരിപാടി സജി ചെറിയാന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡോ. പി. സോമന്‍, പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍, ഡോ. പ്രസന്ന രാജന്‍, ഡോ.പി.റ്റി അനു തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. ഒക്ടോബര്‍ ഏഴിന് രാവിലെ 10.30ന് ആശാന്‍ കവിതകളെ കുറിച്ചുള്ള ചര്‍ച്ച പരിപാടി അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുപ്രകാശം, പ്രൊഫ. മാലൂര്‍ മുരളീധരന്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.

ഐഎച്ച്ആര്‍ഡി അപേക്ഷ ക്ഷണിച്ചു
പാലക്കാട് -അയലൂര്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സെന്‍ട്രലൈസിഡ് യു.ജി അഡ്മിഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് (ചെയ്യാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം) ഐഎച്ച്ആര്‍ഡിയുടെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ അപേക്ഷിക്കാം. ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ്സി കമ്പ്യൂട്ടര്‍ ഇലക്ടോണിക്സ് എന്നീ കോഴ്സുകളില്‍ അഡ്മിഷന്‍ എടുക്കാന്‍ താത്പര്യമുളളവര്‍ ഈ മാസം 12ന് വൈകിട്ട് നാലിന് മുമ്പായി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍ : 9495 069 307, 8547 005 029, 0492 3 241 766.

ലേലം
ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പാര്‍ക്കിംഗ് ഏരിയ നിര്‍മ്മാണത്തിന്റെ പ്രവൃത്തി നടക്കുന്ന സ്ഥലത്തേക്ക് റോഡു നിര്‍മ്മിച്ചപ്പോള്‍ ഇളക്കി എടുത്ത കരിങ്കല്ലുകള്‍, പടിക്കു മുകളിലെ റൂഫിംഗ്, ഇളക്കിയ എം.എസ് പൈപ്പുകള്‍, ജി.ഐ ഷീറ്റുകള്‍, സ്റ്റീല്‍ വര്‍ക്കുകള്‍, അലുമിനിയം ഹാന്‍ഡ് റെയില്‍ എന്നിവയുടെ ലേലം ഈ മാസം 11ന് രാവിലെ 11.30ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഇ മെയില്‍ : [email protected].

ലോക വയോജന ദിനഘോഷം നടന്നു
ലോക വയോജന ദിനത്തോടനുബന്ധിച്ച് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ വയോജനദിനാഘോഷവും യോഗ പരിശീലനോദ്ഘാടനവും ജില്ലാ പഞ്ചായത്തംഗം സി.കെ ലതാകുമാരി നിര്‍വഹിച്ചു. പെരിങ്ങര ചാത്തങ്കേരി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിച്ചു.
പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ് മുഖ്യപ്രഭാഷണവും പുളിക്കീഴ് ശിശുവികസന പദ്ധതി ഓഫിസര്‍ ഡോ. ആര്‍ പ്രീതാകുമാരി വിഷയാവതരണം നടത്തി. ആയുഷ് പെരിങ്ങര മെഡി. ഓഫീസര്‍ ഡോ.ബിജി വര്‍ഗീസ്, ആയുര്‍വേദം റിട്ട.ഡിഎംഒ ഡോ.കെ.എം.മത്തായി, യോഗാ ട്രെയിനര്‍ ജെറി ജോഷി ആരോഗ്യ ക്ലാസ്സുകള്‍ നയിച്ചു. ബ്ലോക്ക് അംഗങ്ങളായ ബിനില്‍കുമാര്‍, മറിയാമ്മ എബ്രഹാം, സി.കെ അനു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനുന്ധതി അശോക്, പഞ്ചായത്തംഗങ്ങളായ സുഭദ്ര രാജന്‍, വിഷ്ണു നമ്പൂതിരി, ചന്ദ്രു എസ്. കുമാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഡോ.എം.യു രഞ്ജിനി തുടങ്ങിയവര്‍ പങ്കെടുത്തു.

തടിലേലം
അടൂര്‍ താലൂക്കില്‍ പളളിക്കല്‍ വില്ലേജില്‍ ബ്ലോക്ക് 34ല്‍ റീസര്‍വെ 113/2 ല്‍പെട്ട 28.10 ആര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ഒരു ആഞ്ഞിലിയും ഒരു മാവും ഈ മാസം ആറിന് 11ന് ലേലം ചെയ്ത് വില്‍ക്കും. ഫോണ്‍ : 0473 4 224 826.

എം.ബി.എ സ്പോട്ട് അഡ്മിഷന്‍
യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (യു.ഐ.എം) അടൂര്‍ സെന്ററില്‍ ഒഴിവുള്ള എം.ബി.എ സീറ്റുകളിലേക്ക് ഒക്ടോബര്‍ ഏഴു മുതല്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം 50 ശതമാനം മാര്‍ക്കോടുകൂടി പാസായ ജനറല്‍ വിഭാഗത്തിനും, 48 ശതമാനം മാര്‍ക്കോടുകൂടി പാസായ ഒബിസി വിഭാഗത്തിനും, പാസ്മാര്‍ക്ക് നേടിയ എസ്‌സി /എസ്ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. കെമാറ്റ്, സി മാറ്റ്, കാറ്റ് ഇവയില്‍ ഏതെങ്കിലും പാസായിരിക്കണം. അഡ്മിഷന്‍ നേടുന്നതിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി യുഐഎം അടൂര്‍ സെന്ററില്‍ ഹാജരാകണം. ഫോണ്‍ 9746 998 700, 9946 514 088, 9400 300 217.

പൈപ്പ് പൊട്ടല്‍ പരിഹരിക്കണം; താലൂക്ക് വികസന സമിതി
കോഴഞ്ചേരി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെളള പൈപ്പ് ലൈന്‍ പൊട്ടി കുടിവെളളം നഷ്ടമാകുന്നുവെന്നും അധികൃതര്‍ അടിയന്തിര ശ്രദ്ധ ചെലുത്തണമെന്നും കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. അതിഥി തൊഴിലാളികളെ താമസിപ്പിക്കുമ്പോള്‍ വീട്ടുടമസ്ഥരുടെ കൈയ്യില്‍ ഇവരെകുറിച്ചുളള വ്യക്തമായ രേഖകള്‍ ഉണ്ടാകണം. ഇത് ബന്ധപ്പെട്ട അധികാരികള്‍ എല്ലാ മാസവും പരിശോധന നടത്തണം. തെരുവുനായ ശല്യം രൂക്ഷമാണെന്ന് യോഗം വിലയിരുത്തി. കന്നുകാലിചന്ത പുന:സ്ഥാപിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. പത്തനംതിട്ട ടൗണില്‍ അബാന്‍ ജംഗ്ഷന് സമീപം നോ പാര്‍ക്കിംഗ് എന്നെഴുതിയിട്ടും ബസുകള്‍ നിര്‍ത്തി ആള്‍ക്കാരെ കയറ്റിയിറക്കുന്നത് ടൗണില്‍ ഗതാഗത കരുക്കിന് കാരണമാകുന്നതായും യോഗം വിലയിരുത്തി.
റോഡ് സൈഡിലെ ഓടകള്‍ നികത്തി സ്വകാര്യ വ്യക്തികള്‍ കൃഷി ചെയ്യുന്നത് ഒഴിവാക്കി ഓടകള്‍ വൃത്തിയാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഓമല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് (എസ്) പ്രതിനിധി മാത്യൂ ജി. ഡാനിയേല്‍, കേരള കോണ്‍ഗ്രസ്(എം)പ്രതിനിധി മാത്യു മരോട്ടിമൂട്ടില്‍, ഐയുഎംഎല്‍ പ്രതിനിധി എന്‍.ബിസ്മില്ലാഖാന്‍, ജനതാദള്‍ (എസ്) പ്രതിനിധി സുമേഷ് ഐശ്വര്യ, ആര്‍എസ്പി പ്രതിനിധി ജോണ്‍സ് യോഹന്നാന്‍, കേരള കോണ്‍ഗ്രസ് (ബി) പ്രതിനിധി ജോണ്‍ പോള്‍ മാത്യു, തഹസില്‍ദാര്‍ ജി. മോഹനകുമാരന്‍നായര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ആര്‍.സിന്ധു, വിവിധ വകപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്വട്ടേഷന്‍
പത്തനംതിട്ട ജില്ല നവകേരളം കര്‍മ്മ പദ്ധതി ഓഫീസ് ഉപയോഗത്തിലേക്കായി 1200 ക്യുബിക് കപ്പാസിറ്റി(സിസി)യില്‍ കുറയാത്ത അഞ്ച് സീറ്റ് ടാക്സി/ടൂറിസ്റ്റ് വാഹനം പ്രതിമാസവാടകയ്ക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ ഒരു വര്‍ഷത്തേക്ക് ലഭിക്കുന്നതിന് താത്പര്യമുളള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുളളവര്‍ ഈ മാസം ഏഴിന് ഉച്ചയ്ക്ക് ഒന്നിന് മുന്‍പ് ക്വട്ടേഷനുകള്‍ കളക്ടറേറ്റില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാനിംഗ് ഓഫീസിലെ നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍ : 9188 120 323.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ണൂരിൽ നഴ്സുമാരുടെ സമരം കത്തുന്നു ; ജില്ലാ ലേബർ ഓഫീസ് ഉപരോധിച്ചു

0
കണ്ണൂർ : കണ്ണൂർ ജില്ലയിലെ ആറ് മുൻനിര സ്വകാര്യ ആശുപത്രികളിൽ കുറഞ്ഞ...

സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് ചികിത്സ തേടിയത് 13747 പേർ

0
തിരുവനന്തപുരം: സംസ്ഥാനത്ത് പക‍ർച്ചവ്യാധിയിൽ ഇന്ന് നാല് മരണം റിപ്പോർട്ട് ചെയ്തു. ഒറ്റദിവസം...

ശബരിമല സ്വർണ്ണക്കൊള്ളയിൽ തനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലമെന്ന് ദേവസ്വം ബോർഡ് അംഗം...

0
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ തനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലമെന്ന്...

അയോധ്യയിലെ അഴിമതിയുടെ വ്യാപ്തി ചിന്തിക്കാൻ കഴിയാത്തതെന്ന് ജോൺ ബ്രിട്ടാസ് എംപി

0
ന്യൂഡൽഹി: അയോധ്യയിലെ അഴിമതിയുടെ വ്യാപ്തി ചിന്തിക്കാൻ കഴിയാത്തതെന്ന് ജോൺ ബ്രിട്ടാസ് എംപി....