ജനകീയാരോഗ്യകേന്ദ്രങ്ങള്‍ സുപ്രധാനമായ ചുവടുവെയ്പ്പ് : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക ചികിത്സാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്ന നിലവാരത്തിലേക്ക് എത്തിയതോടെ സംസ്ഥാനത്തെ ജനകീയാരോഗ്യ മേഖലയിലെ സുപ്രധാനമായ ചുവടുവയ്പ്പായി മാറുകയാണ് ജനകീയാരോഗ്യകേന്ദ്രങ്ങളെന്ന് ആരോഗ്യ, വനിതാ- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചിറ്റാര്‍ കുടുംബാരോഗ്യ  കേന്ദ്രത്തിനായി നിര്‍മിക്കുന്ന  പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം ചിറ്റാര്‍  ബസ് സ്റ്റാന്‍ഡില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആധുനിക സജ്ജീകരണങ്ങളോടെ, ആഴ്ചയില്‍ ആറ് ദിവസവും തുറന്നു പ്രവര്‍ത്തിക്കുന്ന രീതിയില്‍ സംസ്ഥാനത്തെ സബ്‌സെന്ററുകള്‍ മാറിയിരിക്കുകയാണ്.  2021-22 വാര്‍ഷിക പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ട്രൈബല്‍ ഏരിയായിലുള്ള ആരോഗ്യവകുപ്പ് സ്ഥാപനത്തിന്റെ അടിസ്ഥാന വികസനത്തിനായി വകയിരുത്തിയിട്ടുള്ള രണ്ടു കോടി രൂപയാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്ന ചിറ്റാര്‍ സാമൂഹിക കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി അനുവദിച്ചിട്ടുള്ളത്.  നിലവിലുള്ള ഡോക്ടര്‍മാര്‍ക്കു പുറമേ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ഒരു ഡോക്ടറെ കൂടി നിയമിച്ചാല്‍ വൈകിട്ട് ആറു വരെ ഒപി നടത്തുന്നതിനും കുടുംബാരോഗ്യകേന്ദ്രത്തില്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

‘കുടുംബ ഡോക്ടര്‍’ എന്ന സങ്കല്‍പം യാഥാര്‍ഥ്യമാക്കുന്നതിനായി ‘ആര്‍ദ്രം’ മിഷനിലൂടെയാണ്   സംസ്ഥാനത്ത് ബ്ലോക്ക് തലത്തില്‍ 72 ആരോഗ്യകേന്ദ്രങ്ങള്‍ ‘കുടുംബാരോഗ്യ കേന്ദ്ര’ങ്ങളായി നവീകരിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്. ബ്ലോക്കിന് കീഴിലുള്ള ഓരോ കുടുംബത്തിന്റെയും ആരോഗ്യപരിപാലനമാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചിറ്റാറിലെ ജനങ്ങളുടെ ഏറെ നാളുകളായുള്ള ആവശ്യമാണ് പുതിയ കെട്ടിടം നിര്‍മിക്കപെടുന്നതോടെ സാക്ഷാത്കരിക്കപ്പെടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ ആറ് ഒ പി മുറികള്‍, വെയിറ്റിംഗ് ഏരിയ, ലാബ്, പ്രീ ചെക്ക് റൂം ലിഫ്റ്റ് റൂം  ശുചിമുറികള്‍  എന്നീ സൗകര്യങ്ങള്‍ ഉണ്ടാകും.

ചടങ്ങില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രവികല എബി, ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സുജ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ജേക്കബ് സ്റ്റീഫന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം നബീസത്ത്  ബീവി, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രവി കണ്ടത്തില്‍, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍. തങ്കപ്പന്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസമ്മ ദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയശ്രീ പ്രസന്നന്‍, നിശ  അഭിലാഷ്, എ. ബഷീര്‍, അമ്പിളി ഷാജി, ജിതേഷ് ഗോപാലകൃഷ്ണന്‍, ആദര്‍ശ വര്‍മ്മ, റീന ബിനു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ. എല്‍. അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍,  പൊതുമരാമത്ത് കെട്ടിട വിഭാഗം പത്തനംതിട്ട ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍  വി.കെ. ജാസ്മിന്‍, ചിറ്റാര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇന്‍ ചാര്‍ജ് ജോസ്മിന യോഹന്നാന്‍  തോമസ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓഗസ്റ്റ് ഒന്നുമുതൽ ബംഗാളിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം വിളമ്പുന്നത് ‘ഇസ്കോൺ’

0
കൊൽക്കത്ത: ബംഗാളിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം മുട്ട വിളമ്പുന്നത് തുടരുമെന്ന് മുഖ്യമന്ത്രി...

അടൂരില്‍ തെരുവ് നായകള്‍ക്ക് അനധികൃത സംരക്ഷണമൊരുക്കിയ സ്ത്രീ പിടിയില്‍

0
അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ തെരുവ് നായകള്‍ക്ക് അനധികൃതമായി  സംരക്ഷണമൊരുക്കിയ...

പെല്ലറ്റ് വിവാദം : ‘നിങ്ങൾ നിർഭയം ജോലി ചെയ്തോളൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കാം’ ;...

0
ന്യൂഡൽഹി : ഉദ്യോഗസ്ഥരോടു ജോലി നിർഭയം നിർവഹിക്കാൻ സിആർപിഎഫ് ഡയറക്ടർ ജനറൽ...

അസമിൽ പ്രളയക്കെടുതി ; മരണം 78 ആയി, മൂന്ന് ലക്ഷത്തോളം പേർ ദുരിതത്തിൽ

0
ഗുവഹാത്തി : അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി ഉയർന്നു....