ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ ശ്രമിക്കുന്ന പാഴ് വേലയിൽ നിന്ന് മന്ത്രി വീണാജോർജ് പിന്മാറണമെന്ന് പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മന്ത്രി വീണാ ജോർജ് അംഗമായ മന്ത്രിസഭ ചർച്ച്ബിൽ കൊണ്ടുവരാൻ തീരുമാനിക്കുകയും നിയമ മന്ത്രി അതിന്റെ കരട് തയ്യാറാക്കി ഇടതുമുന്നണി യോഗത്തിലടക്കം അവതരിപ്പിച്ച് പരസ്യ പ്രഖ്യാപനം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ പരസ്യ പ്രതികരണം ആവശ്യപ്പെടുന്നതെന്നും അതിനു മന്ത്രി പൂർണ്ണമായും ബാധ്യസ്ഥയാണെന്നും കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.

പറയേണ്ടവരോട് പറഞ്ഞു എന്നു പറഞ്ഞു ഒഴിഞ്ഞുമാറാൻ മക്കളുടെ വിവാഹക്കാര്യമോ സ്ത്രീധന വിശദാംശമോ കുടുംബത്തിന്റെ ഭാഗോടമ്പടിയെ കുറിച്ചോ അല്ല സർക്കാരിന്റെ ഒരു നടപടിയെ കുറിച്ചുള്ള പ്രതികരണമാണ് ആവശ്യപ്പെടുന്നതെന്നും അത്തരമൊരു നിയമവിരുദ്ധ നടപടിയിൽ പങ്കാളിയായ മന്ത്രിക്ക് അതിൽ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറാനാകുമെന്നും അദ്ദേഹം ചോദിച്ചു.
പ്രഖ്യാപനം പുറത്തുവന്ന ഉടൻ സഭാ സുന്നഹദോസും വർക്കിംഗ് കമ്മിറ്റിയും കൂടി ശക്തമായ പ്രതിഷേധം അറിയിക്കുകയും തിരുവനന്തപുരത്ത് മെത്രാപ്പോലീത്തമാരും വൈദികരും ഉപവാസമനുഷ്ഠിക്കുകയും കേരളത്തിനകത്തും പുറത്തുമുള്ള സഭയുടെ മുഴുവൻ പള്ളികളിലും സർക്കാരിന്റെ നീതി നിഷേധത്തിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തിട്ടുള്ളതാണ്.

ദുർബലമായ പ്രതിരോധം ഉയർത്താൻ മന്ത്രി തന്നെ പറയുന്ന അടൂർ ഭദ്രാസന അധ്യക്ഷൻ തന്നെ സി. പി. എം. സംസ്ഥാന സെക്രട്ടറി പത്തനംതിട്ടയിൽ എത്തിയപ്പോൾ അദ്ദേഹത്തെ നേരിൽ കണ്ട് പ്രതിഷേധവും അമർഷവും അറിയിക്കുകയും അത് പരസ്യമായി പങ്കുവെയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നുമാത്രമല്ല സംസ്ഥാന സെക്രട്ടറിയുടെ പര്യടന സമയത്ത് യുവജന സംഘടന ഔദ്യോഗികമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതിനെതിരെ തുമ്പമൺ ഭദ്രാസന അധ്യക്ഷൻ നൽകിയ പരാതിയെക്കുറിച്ച് മന്ത്രി മൗനം അവലംബിക്കുകയും ചെയ്യുന്നു. ഈ ഇരട്ടത്താപ്പ് എങ്ങനെ വിലപ്പോകും? പ്രതിഷേധത്തിന്റെ ഇതേ കാര്യം മറ്റൊരാൾ പറഞ്ഞാൽ ഹാലിളകി അവർക്കെതിരെ മന്ത്രി വാൾ ഓങ്ങുന്നതിൽ എന്ത് അർത്ഥമാണുള്ളത്?

ഒരു ചാനൽ ജീവനക്കാരാണ് പോസ്റ്റർ പതിച്ചത് എന്ന് ആദ്യം പ്രതികരിച്ച മന്ത്രി പിന്നീട് എബൽ എന്ന യുവാവിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അധികാര ഗർവിൽ വൻ പോലീസ് സംഘത്തെ ദുരുപയോഗപ്പെടുത്തി പീഡിപ്പിക്കാനാണ് ശ്രമിച്ചത്. എസ്. പി യും ഡി. വൈ. എസ്. പി മാരും സി. ഐ മാരും എസ്. ഐ മാരുമടങ്ങിയ 60-ൽ അധികം പോലീസാണ് ഏബലിന്റെ വീട് വളഞ്ഞത്. മന്ത്രി വീണാ ജോർജിന് വിടുവേല ചെയ്യുന്ന തരംതാണ നിലയിലേക്ക് എസ്. പി. അടക്കം അധപ്പതിച്ചത് പോലീസ് സേനയ്ക്ക് തന്നെ അപമാനമാണ്.

വസ്തുത ഇതായിരിക്കേ ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ ശ്രമിക്കുന്ന പാഴ് വേലയിൽ നിന്ന് മന്ത്രി പിന്മാറണമെന്നും ഇരിക്കുന്ന പദവിയുടെ വലിപ്പമെങ്കിലും ഓർത്ത് നിയമനിഷ്ടയും ജനാധിപത്യബോധവും സഹിഷ്ണുതയും പ്രകടിപ്പിക്കാൻ മന്ത്രി തയ്യാറാവണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു. മന്ത്രി സ്ഥിരമായി ചെയ്യുന്നതുപോലെ ഈ വിമർശനത്തിന്റെ പേരിൽ തനിക്കെതിരെ കേസെടുക്കാൻ പോലീസിന് നിർദ്ദേശം നൽകുകയോ ബിനാമികളെ കൊണ്ട് പരാതി കൊടുപ്പിക്കുകയോ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആവി പിടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് വിദ്യാർഥി മരിച്ചു

0
തൃശൂർ: പനിയെ തുടർന്ന് വീട്ടിൽ വെച്ച് ആവി പിടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ്...

മുഖ്യമന്ത്രിക്ക് കത്തുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യത്തിനുള്ള ഇളവുകളും ധാതുമണൽ...

ഖത്തറിലെ ഫാക്ടറിയിൽ ഉഗ്ര സ്ഫോടനം ; നിരവധി പേർക്ക് പരിക്ക്

0
ദോഹ: ഖത്തറിലെ പ്രധാന വ്യവസായ നഗരമായ റാസ് ലഫാനില ഫാക്ടറിയിൽ ഞായറാഴ്ച ഉഗ്ര...

ലോകമുറ്റുനോക്കിയ അമേരിക്ക ഇറാൻ സമാധാനക്കരാർ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിൽ പൂർത്തിയായി

0
ജനീവ: അമേരിക്കയും ഇറാനും തമ്മിൽ സമാധാനക്കരാർ രൂപീകരിക്കാനുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം...