മാലിന്യം കൊണ്ട് നിറഞ്ഞ് പുളിമുക്ക് തോട്

For full experience, Download our mobile application:
Get it on Google Play

റാന്നി: അങ്ങാടിയിലെ പുളിമുക്ക് തോട്ടില്‍ മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. മത്സ, മാംസാവശിഷ്ടവും പ്ലാസ്റ്റികും കുപ്പികളും ചീഞ്ഞളിഞ്ഞ പച്ചക്കറികളും തള്ളുവാനായിട്ട് മാത്രമാണ് ഇപ്പോള്‍ പുളിമുക്ക് തോട് ഉപയോഗിക്കുന്നത്. ദുര്‍ഗന്ധവും ഈച്ചശല്യവും മൂലം പൊറുതിമുട്ടിയ അവസ്ഥയാണ് പ്രദേശവാസികള്‍ക്ക്. പഞ്ചായത്തിന്‍റെ വിളിപ്പാടകലെ തിരക്കേറിയ തിരുവല്ല – റാന്നി പാതയുടെ സമീപത്താണ് ഇത്. പമ്പാനദിയില്‍ അങ്ങാടി ജലപദ്ധതിയുടെ പുളിമുക്ക് പമ്പ് ഹൗസിന് മുകള്‍ ഭാഗത്തായി സംഗമിക്കുന്ന തോടാണിത്. തോടിന്‍റെ കരയിലായി ഒട്ടേറെ ചെറുകിട ലോഡ്ജുകളുണ്ട്. കൂടാതെ ഹോട്ടലുകളും ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലോഡ്ജുകളിലെ മാലിന്യവും ഇക്കൂട്ടത്തിലുണ്ട്. ഇരുളിന്‍റെ മറവില്‍ മല്‍സ്യ മാംസാദികളുടെ അവശിഷ്ടങ്ങളും പഴകിയ ഭക്ഷണങ്ങളും പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും കെട്ടി ഇവിടെ എത്തിച്ച് തള്ളിയിരിക്കുകയാണ്. ഇതുവഴി പോകുന്നവര്‍ക്ക് മൂക്ക് പൊത്താതെ കടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ്.

ഈച്ചയും കൊതുകും പെരുകുകയാണ്. ആർക്കും എപ്പോഴും മാലിന്യം തള്ളാനുള്ള ഇടമായി മാറി പുളിമുക്ക് തോട്. പാലത്തോടു ചേർന്നു തോട്ടിൽ മലിനവസ്തുക്കൾ നിറഞ്ഞു കഴിഞ്ഞു. ഹോട്ടലുകളിലെയും ടീഷോപ്പുകളിലെയും മാലിന്യവുമുണ്ട് ഇവിടെ. പഴകിയ ഭക്ഷണങ്ങളും മൽസ്യ മാംസാദികളുടെ അവശിഷ്ടങ്ങളുമെല്ലാം തോട്ടിലേക്കു വലിച്ചെറിയുന്നു. ഇരുളിന്റെ മറവിൽ ഇതര സംസ്ഥാനതൊഴിലാളികൾ അടക്കം മാലിന്യം തോട്ടിലേക്കു തള്ളുകയാണ്. പഞ്ചായത്ത് ഓഫീസിനു വിളിപ്പാടകലെയാണ് ഈ കാഴ്ച്ച. പരാതി ഏറുമ്പോൾ മാലിന്യം ഇവിടെ തള്ളുന്നതു ശിക്ഷാർഹമാണെന്ന ബോർഡ് പഞ്ചായത്ത് സ്ഥാപിക്കും. നിലവിൽ ബോർഡുമില്ല. അതു കഴിഞ്ഞ പ്രളയത്തിൽ നശിച്ചു. മഴക്കാലത്ത് നീരൊഴുക്ക് ഉള്ളതിനാല്‍ ഈ മാലിന്യം എല്ലാം എത്തിച്ചേരുന്നത് പമ്പാനദിയിലാണ്. ജലജന്യ രോഗങ്ങളാകും ഇതിന്‍റെ ഭീകരത നമ്മുക്ക് സമ്മാനിക്കുന്നത്. പഞ്ചായത്തും ആരോഗ്യ വകുപ്പും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഒരു ജനതയെ ഒട്ടാകെ ബാധിക്കുന്ന വിഷയമായി ഇതുമാറും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...