ജില്ലയില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന് : അഞ്ച് വയസ്സിന് താഴെയുള്ള 47742 കുട്ടികള്‍ക്ക് പോളിയോ വാക്സിന്‍ നല്‍കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലയില്‍ ജൂണ്‍ 28ന്. അഞ്ചു വയസ്സില്‍ താഴെയുള്ള 47742 കുട്ടികള്‍ക്ക് ജില്ലയില്‍ വാക്സിന്‍ നല്‍കും. 967 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യസ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മൊബൈല്‍ ബൂത്തുകള്‍, പ്രത്യേകമായി സജ്ജീകരിച്ച മറ്റ് ബൂത്തുകള്‍ എന്നിവ വഴി വാക്സിന്‍ നല്‍കും. ആളുകള്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും കുട്ടികള്‍ക്ക് തുള്ളി മരുന്ന് നല്‍കാനായി മൊബൈല്‍ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്.

ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കളക്ടര്‍ റോഷ്ന ഹൈദ്രോസിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിത കുമാരി, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.ജിനു.ജി. തോമസ്, ജില്ല ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.കെ കെ ശ്യാംകുമാര്‍, ജില്ല സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ ജീവന്‍, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.അംജിത്ത് രാജീവന്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി അയിരൂര്‍ പഞ്ചായത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം : സുരേഷ് കുഴിവേലില്‍

0
അയിരൂര്‍ : അപ്രതീക്ഷിതമായുണ്ടായ മഴക്കെടുതിയില്‍ റാന്നി അയിരൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വിവിധ...

പത്തനംതിട്ടയിൽ നാളെ തിരുവല്ല താലൂക്കിനും ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി

0
പത്തനംതിട്ട : ജില്ലയിൽ തിരുവല്ല താലൂക്കിനും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ...

മഴക്കെടുതിയില്‍ ദുരിതത്തിലായി വളര്‍ത്ത് മൃഗങ്ങള്‍

0
പത്തനംതിട്ട : ജില്ലയിലെ റാന്നി, ആറന്മുള, തിരുവല്ല, കോന്നി നിയോജക മണ്ഡലങ്ങളില്‍ മഴക്കെടുതി...

മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ മരിച്ചു

0
എടപ്പാൾ: എടപ്പാൾ പൊറുക്കരയിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ...