പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് ആസ്ഥാനത്തെ സ്‌ഫോടനം : ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പഞ്ചാബ് : മൊഹാലിയിലെ പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാനത്തുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ അറസ്റ്റിൽ. ഈ വർഷം മെയിലാണ് പോലീസിന്റെ രഹസ്യാന്വേഷണ കേന്ദ്രത്തിന് നേരെ സ്‌ഫോടനമുണ്ടാകുന്നത്. മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സേനയാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. പഞ്ചാബ് സ്വദേശിയായ യുവാവിനെ മുബൈയിൽ വെച്ചാണ് അറസ്റ്റ് ചെയ്യുന്നത്. മൊഹാലിയിലെ ആക്രമണത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. കരാജ് സിംഗ് എന്ന ഇന്ദ്രജിത് സിംഗ് ആണ് അറസ്റ്റിലായിരിക്കുന്നത്. 30 കാരനായ പ്രതിയ്‌ക്കെതിരെ എട്ട് ക്രിമിനൽ കുറ്റങ്ങൾ നേരത്തെ രജസ്റ്റർ ചെയ്തിട്ടുണ്ട്.

പഞ്ചാബിലെ കപൂർത്തല ജയിലിൽ കഴിഞ്ഞിരുന്ന യുവാവ് 2020 മാർച്ചിർ പുറത്തിറങ്ങിയിരുന്നു. ഈ സമയത്താണ് ഇന്ദ്രജിത് സിംഗും കൂട്ടാളിയും ചേർന്ന് പോലീസ് ആസ്ഥാനത്ത് ആക്രമണം നടത്തിയത്. മെയ് ഒൻപതിനായിരുന്നു സംഭവം നടന്നത്. യുവാവ് മുബൈയിൽ ഒളിവിൽ കഴിയുന്നതായി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയ്ക്ക് വിവരം ലഭിച്ചു. പിന്നാലെ സ്ഥലത്തെത്തിയ തീവ്രവാദ വിരുദ്ധ സേന മെലാഡിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ കാനഡയിലുള്ള ലഖ്ബീർ സിംഗ് ലാൻഡ എന്ന തീവ്രവാദ സംഘടനയുമായി തനിക്ക് ബന്ധമുണ്ടെന്ന് യുവാവ് വെളിപ്പെടുത്തി. മുംബൈ എടിഎസ് ഉദ്യോഗസ്ഥർ ഇന്ദ്രജിതിനെ പഞ്ചാബ് പോലീസിന് കൈമാറിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...

മഴ കനക്കുന്നു ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് സംസ്ഥാനത്ത് 7 ജില്ലകളിൽ...

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പോലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...

ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല ; സിസിടിവികൾ അരിച്ചുപെറുക്കി പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല....