Friday, March 29, 2024 7:53 am

പാലം പണി എട്ടിന്റെ പണിയായി ; പള്ളിയോടം നീറ്റിലിറക്കാന്‍ കരയിലൂടെ നിരക്കേണ്ടി വന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : പാലം പണി എട്ടിന്റെ പണിയായി, പള്ളിയോടം നീറ്റിലിറക്കാന്‍ കരയിലൂടെ നിരക്കേണ്ടി വന്നു. പള്ളിയോടങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുംവിധമുള്ള കമാനമുള്ള പാലം നിര്‍മ്മിക്കാമെന്ന ഉറപ്പ് പൊതുമരാമത്ത് വകുപ്പ് ലംഘിച്ചതോടെ പുതിയ പള്ളിയോടം നീരണിയാന്‍ റോഡിലൂടെ എത്തിക്കേണ്ടിവന്നു. ഓതറ പുതുക്കുളങ്ങരയുടെ പുതിയ പള്ളിയോടമാണ് നീരണിയാന്‍ വേണ്ടി അര കിലോമീറ്ററോളം റോഡിലൂടെ കൊണ്ടുവന്നത്. 2018ലെ പ്രളയത്തില്‍ കേടുപാട് പറ്റിയതോടെയാണ് ഓതറ പുതുക്കുളങ്ങരക്കാര്‍ പുതിയ പള്ളിയോടം നിര്‍മ്മിച്ചത്.

Lok Sabha Elections 2024 - Kerala

കുട്ടനാടന്‍ മാതൃകയില്‍ മധ്യഭാഗം ഉയര്‍ന്നുനില്‍ക്കുന്ന പാലം നിര്‍മ്മിക്കാമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നത്. ഇതോടെയാണ് പാലത്തിന് സമീപം മാലിപ്പുര കെട്ടി പള്ളിയോടത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. എന്നാല്‍ പാലം പണി പുരോഗമിക്കുന്നതിനിടെ ഉയരക്കുറവ് പല തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ ശ്രദ്ധിച്ചില്ല. ഒടുവില്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാപ്പോള്‍ പള്ളിയോടത്തിന്റെ അമരപ്പൊക്കം പോലുമില്ലാത്ത പാലമാണ് ഇവിടെ നിര്‍മ്മിച്ചത്.

പാലത്തിന് അടിയിലൂടെ പള്ളിയോടം കൊണ്ടുപോകാനാകില്ലെന്ന് വ്യക്തമായതോടെയാണ്, പള്ളിയോടം കരയിലൂടെ അര കിലോമീറ്ററോളം ദൂരം പച്ചമടലുകള്‍ നിരത്തി അതിലൂടെ നിരക്കി പമ്പാ തീരത്ത് എത്തിച്ചത്. പള്ളിയോടം ആദിപമ്പയുടെ തീരത്തേക്ക് എത്തിക്കാന്‍ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിന്റെ മതില്‍ ഒരു വശം പൊളിക്കേണ്ടിയും വന്നു. ഓഗസ്റ്റ് 21ന് ആണ് നീരണിയല്‍ ചടങ്ങ് നടക്കുക. അവസാനവട്ട മിനുക്കുപണികള്‍ ആദിപമ്പയുടെ തീരത്തുവെച്ച്‌ പൂര്‍ത്തിയാക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലയാറ്റൂരിലേക്ക് തീര്‍ത്ഥാടക പ്രവാഹം ; ഭക്തര്‍ പുലര്‍ച്ചെ തന്നെ മലകയറി തുടങ്ങി

0
എറണാകുളം : യേശുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന്...

60 ലിറ്റർ തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടുപേർ അറസ്റ്റിൽ

0
തൃശൂർ : ചേർപ്പിൽ 60 ലിറ്റർ തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടുപേരെ...

0
ഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ആദായനികുതി വകുപ്പ്....

കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

0
ദില്ലി : കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 1700...