മരണവീട്ടില്‍ കടന്നുകയറി പണം കവര്‍ച്ച

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ബന്ധുവാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ മരണവീട്ടില്‍ കടന്നുകയറി പണം കവര്‍ച്ച. കോട്ടയം കോതനെല്ലൂരില്‍ ശനിയാഴ്ചയാണ് മോഷണം നടന്നത്. 31000 രൂപയാണ് മോഷ്ടാവ് കവര്‍ന്നത്. പ്ലാക്കുഴിയില്‍ ബേബി എന്നയാളുടെ വീട്ടില്‍ നിന്നാണ് പണം മോഷണം പോയത്. ബേബിയുടെ അമ്മ മേരിയുടെ സംസ്കാരച്ചടങ്ങുകള്‍ പള്ളിയില്‍ നടക്കുന്നതിനിടെയായിരുന്നു മോഷണം. പ്രതി വീട്ടിലെത്തുമ്പോള്‍ മറ്റ് ബന്ധുക്കളാരും അവിടെ ഉണ്ടായിരുന്നില്ല. അയല്‍വാസിയായ സ്ത്രീയും മൈക്ക് സെറ്റുകാരനുമാത്രമാണ് ഉണ്ടായിരുന്നത്.

വീട്ടിന് മുന്നില്‍ നിരത്തിയിട്ടിരുന്ന കസേരയില്‍ അല്‍പ്പനേരം ഇരുന്ന ശേഷം അടുത്ത ബന്ധുവിനെപ്പോലെ മൈക്ക് സെറ്റ് കാരനെ സഹായിക്കുകയും മറ്റ് കാര്യങ്ങളില്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്ത ശേഷം വീടിനകത്തേക്ക് കയറുകയും മുറിയില്‍ തിരച്ചില്‍ നടത്തുകയുമായിരുന്നു. വീട്ടില്‍ പണം വച്ചിരുന്ന രണ്ട് ബാഗുകളില്‍ നിന്നായി 31000 രൂപ കവര്‍ന്ന് പിന്‍വശത്തെ വാതിലിലൂടെ രക്ഷപ്പെട്ടു. ബന്ധുക്കളില്‍ ചിലര്‍ ചടങ്ങ് കഴിഞ്ഞ് തിരിച്ച്‌ വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി തിരിച്ചറിയുന്നത്. ഓട്ടോയിലാണ് പ്രതി വീട്ടിലെത്തിയത്. മറ്റൊരു ഓട്ടോയില്‍ തിരിച്ച്‌ പോയ പ്രതി എറണാകുളം ഭാഗത്തേക്ക് കടന്നതായാണ് സംശയം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...