സൂപ്പർസോണിക് ബോംബർ വിമാനത്തിൽ പറന്ന് പുട്ടിൻ

For full experience, Download our mobile application:
Get it on Google Play

മോസ്കോ : പരിഷ്കരിച്ച റ്റുപലോവ് ടി.യു – 160 എം എന്ന സ്ട്രാറ്റജിക് മിസൈൽ ബോംബർ വിമാനത്തിൽ പറന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ‘ വൈറ്റ് സ്വാൻ ” ( വെളുത്ത അരയന്നം ) എന്ന ഓമനപ്പേരിലാണ് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ടി.യു – 160 അറിയപ്പെടുന്നത്.ന്യൂക്ലിയർ ബോംബുകൾ ഉൾപ്പെടെയുള്ള മാരക ആയുധങ്ങൾ ഉപയോഗിച്ച് വിദൂര പ്രദേശങ്ങളിൽ പോലും കൃത്യതയോടെ ആക്രമണം നടത്താൻ കഴിയുന്ന തരത്തിലാണ് വൈറ്റ് സ്വാനിന്റെ രൂപകല്പന. രാജ്യത്തിന്റെ ആണവശേഷി പാശ്ചാത്യ രാജ്യങ്ങൾക്കും നാറ്റോയ്ക്കും മുന്നിൽ ഓർമപ്പെടുത്തുകയാണ് വിമാനയാത്രയിലൂടെ പുട്ടിന്റെ ലക്ഷ്യം.

അടുത്ത മാസം നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ലക്ഷ്യമിടുകയാണ് പുട്ടിൻ. യുക്രെയിൻ യുദ്ധത്തിന്റെ പേരിലും പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ മരണത്തിന്റെ പേരിലും പുട്ടിനെതിരെ യു.എസ് അടക്കം രൂക്ഷ വിമർശനവുമായി രംഗത്തുണ്ട്. തന്ത്രപ്രധാനമായ ടി.യു – 160 ന്റെ നവീകരിച്ച പതിപ്പിൽ പുട്ടിൻ സഞ്ചരിക്കുന്നതിന്റെ വീഡിയോ റഷ്യ പുറത്തുവിടുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...