മതിലുകളല്ല , പാലങ്ങൾ പണിയൂ ; മോദി സർക്കാരിനോട് രാഹുൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹി അതിർത്തിയിൽ കർഷകരെ ബാരിക്കേഡുകൾ കെട്ടി നേരിടാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. സർക്കാരേ മതിലുകളല്ല പാലങ്ങൾ പണിയൂ എന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. അതിർത്തിയിലെ പോലീസ് ബന്തവസ്സിന്റെ ചിത്രങ്ങൾക്കൊപ്പമാണ് രാഹുലിന്റെ ട്വീറ്റ്.

കർഷകരെ നേരിടാൻ ഗാസിപ്പൂർ, സിംഗു, തിക്രി അതിർത്തികളിൽ വൻ പോലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ബജറ്റ് ദിനത്തിൽ കർഷകർ പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന അഭ്യൂഹങ്ങളെ തുടർന്നാണ് അതിർത്തികളിൽ അഭൂതപൂർവ്വമായ സുരക്ഷ ഒരുക്കിയിരുന്നത്. നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം ബാരിക്കേഡുകൾ ഉയർത്തി പോലീസ് അടച്ചിരുന്നു.

അതിനിടെ ഫെബ്രുവരി ആറിന് രാജ്യവ്യാപകമായി റോഡ് തടയൽ സമരം നടത്താൻ കർഷകർ തീരുമാനിച്ചു. പകൽ പന്ത്രണ്ടു മുതൽ മൂന്നു മണിവരെ എല്ലാ ദേശീയ പാതകളും ഉപരോധിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...