രാഹുല്‍ വീണ്ടും വയനാട്ടിലേക്ക് ; വന്‍ സ്വീകരണമൊരുക്കാന്‍ കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട്ടിലെത്തും. ആഗസ്റ്റ് 12, 13 തീയതികളിലാണ് സ്വന്തം മണ്ഡലത്തിലെ പര്യടനം. എംപിയായി തിരിച്ചെത്തിയ ശേഷമുള്ള രാഹുലിന്റെ ആദ്യ സന്ദര്‍ശനമാണിത്. മടങ്ങിവരവ് ആഘോഷമാക്കാന്‍ ഗംഭീര സ്വീകരണമൊരുക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. 2019-ലെ മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ച ഗുജറാത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം പുനഃസ്ഥാപിച്ചത്.

എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി റദ്ദാക്കിയതായി ലോക്സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 23 ന് ആണ് രാഹുലിനെ അയോഗ്യനാക്കിയത്. ‘ആഗസ്റ്റ് 12-13 തീയതികളില്‍ രാഹുല്‍ ഗാന്ധി തന്റെ മണ്ഡലമായ വയനാട്ടില്‍ ഉണ്ടാകും! ജനാധിപത്യം വിജയിച്ചതില്‍ വയനാട്ടിലെ ജനങ്ങള്‍ ആഹ്ലാദിക്കുന്നു. അവരുടെ ശബ്ദം പാര്‍ലമെന്റിലേക്ക് തിരിച്ചെത്തി. ! രാഹുല്‍ വെറുമൊരു എംപി മാത്രമല്ല, അവരുടെ കുടുംബാംഗവുമാണ്!’, രാജ്യസഭാംഗവും കോണ്‍ഗ്രസ് നേതാവുമായ കെസി വേണുഗോപാല്‍ ട്വിറ്ററില്‍ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...