Friday, October 11, 2024 4:31 pm

രാഹുൽ ഗാന്ധിയുടെ കോൺഗ്രസിന് പ്രീണന രാഷ്ട്രീയമേ അറിയൂ ; രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

ദില്ലി: കോണ്‍ഗ്രസിന്‍റെ പ്രീണന രാഷ്ട്രീയത്തിനും ഇരട്ടത്താപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കർണ്ണാടകയിൽ കോണ്‍ഗ്രസ് സർക്കാർ നടപ്പിലാക്കുന്ന സ്വാവലമ്പി സാരഥി പദ്ധതി ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുള്ളതാണെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ന്യൂനപക്ഷങ്ങൾക്ക് മാത്രമായാണ് ആദ്യം പദ്ധതി അവതരിപ്പിച്ചത്. എന്നാൽ താൻ അതിനെതിരെ ട്വീറ്റ് ചെയ്യുകയും ജനരോക്ഷമുയരുകയും ചെയ്തതോടെ സിദ്ധരാമയ്യ സർക്കാർ ഒബിസി വിഭാഗങ്ങളെ പദ്ധതിയിൽ ഉള്‍പ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു.

കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും എക്സിൽ (ട്വിറ്റർ) ടാഗ് ചെയ്താണ് കേന്ദ്രമന്ത്രിയുടെ വിമർശനം. ഒബിസി വിഭാഗത്തെ പദ്ധതിയിൽ ഉള്‍പ്പെടുത്തിയെങ്കിലും ഇതുവരെ എസ്ഇ എസ്ടി വിഭാഗത്തെ പദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടില്ല. രാഹുൽ ഗാന്ധിയുടെ കോണ്‍ഗ്രസിനും ഇന്ത്യ മുന്നണിക്കും പ്രീണന രാഷ്ട്രീയം പ്രയോഗിക്കാനെ അറിയൂ എന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. തുറന്ന് കാണിക്കപ്പെടുന്നതുവരെ അവർ ഇത് തന്നെ തുടരും. അവരുടെ ഓരോ ചുവടും തുറന്നുകാട്ടുമെന്ന് ഞാൻ ഉറപ്പുനൽകുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

എല്ലാ മതവിഭാഗങ്ങളോടും ആത്മാർത്ഥതയുള്ളവരാണ് കോണ്‍ഗ്രസെങ്കിൽ സ്വാവലമ്പി സാരഥി പദ്ധതിയുടെ ഗുണഭോക്താക്കളെ ഓരോ മാസവും വെളിപ്പെടുത്തണമെന്ന് രാജീവ് ചന്ദ്രശേഖർ വെല്ലുവിളിച്ചു. മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്‌താൽ സത്യം പുറത്തുവരുന്നത് തടയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ആജ് തക്കിലെ മാധ്യമപ്രവർത്തകനും വാർത്താ അവതാരകനുമായ സുധീർ ചൗധരിയെ കർണാടക പോലീസ് കേസെടുത്തിരുന്നു. കർണ്ണാടക ന്യൂനപക്ഷ വികസന കോർപ്പറേഷന്‍റെ കീഴിൽ സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് സ്വാവലമ്പി സാരഥി പദ്ധതി. 4.5 ലക്ഷം രൂപയിൽ താഴെ കുടുംബ വരുമാനമുള്ള മതന്യൂനപക്ഷങ്ങളിൽ നിന്നുള്ള ആളുകൾക്ക് വാണിജ്യ വാഹനങ്ങൾ വാങ്ങുന്നതിന് വാഹന വിലയിൽ 50 ശതമാനം, അല്ലെങ്കിൽ 3 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കുന്നതാണ് പദ്ധതി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുട്ടികൾക്ക് കഴിക്കാനായി വാങ്ങിയ ബർബൺ ബിസ്‌ക്കറ്റിൽ ഇരുമ്പ് കമ്പി

0
ഹൈദരാബാദ്: തന്‍റെ മക്കൾക്കായി വാങ്ങിയ ബർബൺ ബിസ്കറ്റിൽ നിന്ന് ഇരുമ്പ് കമ്പി...

ആലപ്പുഴയിൽ ഗുരുമന്ദിരത്തിന്‍റെ ചില്ല് തകർത്ത് മോഷണം

0
കായംകുളം: ആലപ്പുഴയിൽ ഗുരുമന്ദിരത്തിന്‍റെ ചില്ല് തകർത്ത് മോഷണം. എസ്എൻഡിപി യോഗം കായംകുളം...

വയനാട് ഉരുൾപൊട്ടൽ ; പഠന റിപ്പോര്‍ട്ട് പ്രകാരം 110 ഹെക്ടറിലെ കൃഷി ഭൂമി പൂർണമായി...

0
തിരുവനന്തപുരം: വയനാട് മേപ്പാടി ഉരുൾപൊട്ടലിൽ കൃഷി വകുപ്പ് നടത്തിയ പഠന റിപ്പോര്‍ട്ട്...

ചുവപ്പ് അനാർക്കലിയിൽ സുന്ദരിയായി രശ്മിക

0
നടി രശ്മിക മന്ദാന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ...