അവയവദാനത്തിന് വ്യാജരേഖയുണ്ടാക്കുന്ന സ്ഥാപനങ്ങളിൽ റെയ്ഡ് ; ദമ്പതികളടക്കം 5 പേർ കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അവയവദാനത്തിനായുള്ള വ്യാജ രേഖ ഉണ്ടാക്കുന്ന സ്ഥാപനങ്ങളിൽ പോലീസ് നടത്തിയ റെയ്ഡിൽ അഞ്ച് പേർ കസ്റ്റഡിയിൽ. എറണാകുളം റൂറലിലെ മൂന്ന് സ്റ്റേഷൻ പരിധിയിലെ സ്ഥാപനങ്ങളിൽ നടത്തിയ പോലീസ് പരിശോധനയിൽ അവയക്കടത്ത് ഏജന്റുമാരായ ദമ്പതികൾ, ഫോട്ടോസ്റ്റാറ്റ് കടയിലെ ജീവനക്കാരടക്കം അഞ്ച് പേരാണ് കസ്റ്റഡിയിലായത്. മലപ്പുറം സ്വദേശികളാണ് ഏജന്‍റുമാരായ ദമ്പതികള്‍. അവയവ ദാനം നടത്താൻ ആവശ്യമായ രേഖകൾ വ്യാജമായി ഉണ്ടാക്കാൻ ഏജന്റുമാരുടെ നിർദ്ദേശത്തിൽ ഇവർ പ്രവർത്തിച്ചുവെന്നാണ് പോലീസ് കണ്ടെത്തൽ.

അവയവ ദാനം നടത്തിയുള്ള ശസ്ത്രക്രിയകൾക്ക് ആവശ്യമായ മെഡിക്കൽ രേഖകൾ ഡോക്ടർമാരുടെ ഒപ്പും സീലുമടക്കം,വ്യക്തികളുടെ ആധാർ കാർഡും ഇവർ നിർമ്മിച്ചതായി പോലീസ് പറയുന്നു. കുന്നത്തുനാട്, അമ്പലമേട്, തടിയിട്ട പറമ്പ് പോലീസാണ് രാവിലെ മുതൽ ഈ മേഖകളിൽ വിശദമായ പരിശോധന നടത്തുന്നത്. പ്രതികളെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...