പ്രവാസികളുടെ താമസ സ്ഥലത്ത് റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

മസ്‌കറ്റ് : ഒമാനില്‍ പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് മദ്യവും സിഗരറ്റും മറ്റ് പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി. കസ്റ്റംസ് അധികൃതര്‍ വടക്ക്, തെക്ക് ബാത്തിന ഗവര്‍ണറേറ്റുകളില്‍ നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. ബര്‍ക വിലായത്തിലെയും സഹം വിലായത്തിലെയും രണ്ട് താമസസ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസം  മസ്‌കറ്റിലെ ബീച്ചില്‍ നിന്ന്  70 കിലോഗ്രാമിലേറെ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ലഹരിമരുന്ന് നിയന്ത്രണ വിഭാഗം അധികൃതര്‍, കോസ്റ്റ് ഗാര്‍ഡ് പോലീസുമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ ലഹരിമരുന്നുമായി പിടികൂടിയെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ബീച്ചില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാര്‍ എത്തിച്ച കഞ്ചാവാണ് പോലീസ് പിടികൂടിയത്. ബീച്ചില്‍ 73 കിലോ കഞ്ചാവ് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...