റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി ചെളിക്കുളം; യാത്രക്കാർ ദുരിതത്തിൽ

For full experience, Download our mobile application:
Get it on Google Play

ഫറോക്ക് : യാത്രക്കാരെ വലച്ച് ഫറോക്ക് റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി ചെളിക്കുളം. രണ്ടാം പ്ലാറ്റ്ഫോമിലേക്കുള്ള റോഡിലാണ്‌ ചെളി നിറഞ്ഞത്. വാഹനങ്ങൾ പ്ലാറ്റ്ഫോമിനടുത്തെത്താൻ ബുദ്ധിമുട്ടുകയാണ്‌. ഫറോക്ക് – കരുവൻ തിരുത്തി – ചാലിയം തീരദേശ റോഡിൽനിന്നും രണ്ടാം പ്ലാറ്റ് ഫോമിലേക്ക് എത്താൻ എളുപ്പമാണ്. വാഹനങ്ങൾക്ക് അടുത്തെത്താൻ കഴിയാത്തതിനാൽ ഏറെ ദൂരം ചുറ്റി ഫറോക്ക് ടൗൺ വഴി റെയിൽവേ സ്റ്റേഷനിലെത്തി വീണ്ടും മേൽപ്പാലത്തിലൂടെ കടന്നു വേണം രണ്ടാം പ്ലാറ്റ് ഫോമിലെത്താൻ. സ്കൂൾ തുറന്നതോടെ വിദ്യാർഥികൾ ഏറെ പ്രയാസപ്പെടുകയാണ് ഇതുവഴി സഞ്ചരിക്കാൻ. പരിഹാരം കാണാൻ റെയിൽവേ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീണ്ടും സംഘർഷഭരിതം : ആക്രമണം പുനരാരംഭിച്ച് യുഎസും ഇറാനും ; ഇറാഖിൽ 20 പേർ...

0
കയ്‌റോ : പശ്ചിമേഷ്യയെ സംഘർഷഭരിതമാക്കി ആക്രമണ-പ്രത്യാക്രമണം പുനരാരംഭിച്ച് യു.എസും ഇറാനും. മേഖലയിലെ...

ഭിന്നശേഷിക്കാരിയായ വയോധികുടെ കടയിൽ മോഷണം ; പോലീസിൽ പരാതി നൽകി

0
പത്തനംതിട്ട: കുടുംബശ്രീ പ്രവർത്തകർ ഭിന്നശേഷിക്കാരിയായ വയോധികയ്ക്ക് ജീവിത മാർഗ്ഗമായി നൽകിയ പെട്ടിക്കടയിൽ...

തനിച്ച് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

0
ഹരിപ്പാട്: തനിച്ച് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കരുവാറ്റ കളരിക്കൽ...

വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ തമിഴ് നാട് പോലീസിന്റെ പിടിയിൽ

0
കൊല്ലം: വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ തമിഴ്...