സുഹൃത്തിനെ അബോധാവസ്ഥയിലാക്കി കാമുകിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പുത്തൂര്‍ : സുഹൃത്തിനെ മദ്യ ലഹരിയിലാക്കിയ ശേഷം സുഹൃത്തിന്റെ കാമുകിയായ പതിനെട്ടുകാരിയെ തെറ്റിദ്ധരിപ്പിച്ചു വീട്ടില്‍ നിന്നു വിളിച്ചിറക്കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കുളക്കട കൊച്ചുപറമ്പില്‍ വീട്ടില്‍ റോബിന്‍ സന്തോഷി (24)നെയാണ് പുത്തൂര്‍ ഇന്‍സ്പെക്ടര്‍ എസ്‌എച്ച്‌ഒ ജി.സുഭാഷ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. വ്യാഴം രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം.

റോബിന്‍, സുഹൃത്തായ യുവാവുമൊത്ത് മദ്യപിക്കുകയും യുവാവിന് കൂടുതല്‍ മദ്യം കൊടുത്തു അബോധാവസ്ഥയിലാക്കിയ ശേഷം യുവാവിന്റെ ഫോണില്‍ നിന്നു പെണ്‍കുട്ടിയെ വിളിച്ചു. കാമുകനാണെന്ന് തെറ്റിദ്ധരിച്ച്‌ വീടിനു വെളിയിലെത്തിയ പെണ്‍കുട്ടിയെ റോബിന്‍ ഭീഷണിപ്പെടുത്തി സമീപത്തെ ഏലായിലേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. രാത്രിയില്‍ പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു.

പെണ്‍കുട്ടി അടുത്ത ദിവസം രാവിലെ തിരികെ വീട്ടിലെത്തിയെങ്കിലും റോബിന്‍ സുഹൃത്തിനെയും കൂട്ടി കടന്നു കളയുകയായിരുന്നു. പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് സുഹൃത്തിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാളെയും ഒപ്പം കൂട്ടിയത്. എസ്‌ഐമാരായ ജയേഷ്, ഭാസി, എഎസ്‌ഐമാരായ വിജയരാജന്‍, രാജീവ്, സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് പ്രതി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പുനർജനി അഴിമതി ആരോപണം : മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയത് രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം

0
തിരുവനന്തപുരം: പുനർജനി അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിക്ക് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത്...

916 മുദ്രപതിപ്പിച്ച വ്യാജ സ്വര്‍ണം പണയം വെച്ച് തട്ടിയത് ലക്ഷങ്ങള്‍ ; അറസ്റ്റ് ചെയ്ത...

0
കോഴിക്കോട്: വ്യാജ സ്വര്‍ണം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍....

പി എം ശ്രീ : സർക്കാർ തീരുമാനത്തിൽ വെട്ടിലായി മുസ്ലിം ലീഗ് ; മുസ്ലിം...

0
തിരുവനന്തപുരം: പി എം ശ്രീയുമായി മുന്നോട്ടുപോകാനുള്ള സർക്കാർ തീരുമാനത്തിൽ വെട്ടിലായി മുസ്ലിം...

വടകര അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ് ; മുഖ്യ സൂത്രധാരൻ സംസ്ഥാനം വിട്ടെന്ന് സൂചന

0
വടകര : അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിൽ ലഹരി എത്തിച്ച്...