സില്‍വര്‍ലൈനിന് പകരം ; തിരുവനന്തപുരം – കാസര്‍കോട് റെയില്‍ പാതയില്‍ വേഗം കൂട്ടാന്‍ പദ്ധതി

For full experience, Download our mobile application:
Get it on Google Play

ഷൊര്‍ണൂര്‍ : തിരുവനന്തപുരം – കാസര്‍കോട് റെയില്‍ പാതയില്‍ വേഗം കൂട്ടാന്‍ പദ്ധതി തയാറാക്കി റെയില്‍വേ ബോര്‍ഡ്. സില്‍വര്‍ലൈന്‍ പദ്ധതിക്കു പകരം,എന്നാല്‍ ദേശീയ പദ്ധതിയുടെ ഭാഗമാണ് ഇതെന്നാണ് റെയില്‍വേ അവകാശപ്പെ ടുന്നത്. പദ്ധതിക്ക് 5000 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച്‌ പ്രാരംഭ യോഗം ചെന്നൈ ദക്ഷിണ റെയില്‍വേ ആസ്ഥാനത്തു നടന്നു. ബോര്‍ഡ് എന്‍ജിനീയിറിങ് വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ തുടര്‍ചര്‍ച്ചകള്‍ക്കായി വൈകാതെ തന്നെ കേരളത്തിലേക്ക് എത്തും.

കേരളത്തിലെ പാതകളില്‍ സാധ്യമായ സ്ഥലങ്ങളില്‍ 90, 100, 110, 130 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കാനുള്ള പദ്ധതിയാണ് തയാറാക്കുന്നത്. ചെറിയ വളവുകള്‍ നിവര്‍ത്തിയും സാങ്കേതികമായി മാറ്റങ്ങള്‍ വരുത്തിയും വേഗത കൂട്ടാന്‍ കഴിയുന്ന ഇടങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ഷൊര്‍ണൂര്‍ – കാസര്‍കോട് പാതയിലും ആലപ്പുഴ വഴിയുള്ള കായംകുളം – എറണാകുളം പാതയില്‍ കായംകുളം മുതല്‍ തുറവൂര്‍ വരെയും ചില സ്ഥലങ്ങളിലൊഴികെ 130 കിലോമീറ്ററായി വേഗം കൂട്ടാന്‍ കഴിയുമെന്നാണു പ്രാഥമിക വിലയിരുത്തല്‍.

തിരുവനന്തപുരം കായംകുളം സെക്ഷനില്‍ തിരുവനന്തപുരം മുരുക്കുംപുഴ, പറവൂര്‍കൊല്ലം, കരുനാഗപ്പള്ളി, കായംകുളം സെക്ഷനുകളും 130 കിലോമീറ്റര്‍ വേഗത്തില്‍ മാറ്റം വരുത്താന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. കോട്ടയം വഴിയുള്ള കായംകുളം എറണാകുളം പാതയില്‍ സാധ്യമാകുന്ന സ്ഥലങ്ങളില്‍ വേഗത 100 കിലോമീറ്ററാക്കും. എറണാകുളം ഷൊര്‍ണൂര്‍ പാതയിലാണ് വേഗത കൂട്ടാന്‍ ബുദ്ധിമുട്ടുന്നത്. ഇപ്പോഴുള്ള 80 ല്‍ നിന്നു വേഗം 90 കിലോമീറ്ററാക്കുന്നതു പരിഗണിക്കും. എറണാകുളം ഷൊര്‍ണൂര്‍ മൂന്നാം പാതയുടെ സര്‍വേ പൂര്‍ത്തിയാകുന്നതോടെ അന്തിമ തീരുമാനമെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....