കെ.മുരളീധരന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഉന്നത നേതൃപദവിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.മുരളീധരന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഉന്നത നേതൃപദവിയിലേക്ക് വരുന്നു. പാര്‍ട്ടിയിലെ സുപ്രധാനമായ പദവികളിലൊന്നാണ് മുരളിധരനെ തേടിയെത്തുന്നത്. ഇതു സംബന്ധിച്ച്‌ ചര്‍ച്ചകള്‍ സജീവമാണ്. ഉന്നതതല ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസ് അണികള്‍ കാത്തിരിക്കുന്ന ആ പ്രഖ്യാപനത്തിന് ഇനി മാസങ്ങള്‍ മതിയാകും. നേരത്തെ കെ.മുരളിധരനെ യുഡിഎഫ് കണ്‍വീനര്‍ പദവിയിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ മുന്നണിക്കല്ല, പാര്‍ട്ടി നേതൃത്വത്തില്‍ തന്നെയാണ് മുരളിധരന്റെ സാന്നിധ്യം വേണ്ടതെന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വികാരമാണ് പുതിയ പദവിയിലേക്ക് നയിച്ചതെന്നാണ് വിവരം.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ നേതാക്കള്‍ അനൗദ്യോഗികമായി നടത്തിയ ചര്‍ച്ചയില്‍ സംഘടനാ രംഗത്ത് വരുത്തേണ്ട മാറ്റങ്ങള്‍ ചര്‍ച്ചയായിരുന്നു. കെ പി സി സിയില്‍ ഒഴിഞ്ഞു കിടക്കുന്ന വര്‍ക്കിങ് പ്രസിഡന്റ് പദവിയും ഉടന്‍ നികത്തും. അതിനു പുറമെ സംസ്ഥാനത്ത് സംഘടനാ തെരഞ്ഞെടുപ്പില്‍ സമവായ സാധ്യതകള്‍ തെളിയുന്നതായും സൂചനയുണ്ട്. 291 അംഗ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളില്‍ 44 പുതുമുഖങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...

വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ : സ്വർണ്ണ സമ്മാനം നൽകാൻ...

0
ചെന്നൈ : തമിഴ്നാട്ടിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...