രണ്ട് ട്രെയിനുകൾക്ക് കേരളത്തിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രണ്ട് ട്രെയിനുകൾക്ക് കേരളത്തിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. നാഗർകോവിൽ- കോട്ടയം എക്‌സ്പ്രസിന് ഓച്ചിറയിൽ സ്റ്റോപ്പ് അനുവദിച്ചു. മംഗലാപുരം സെൻട്രൽ- തിരുവനന്തപുരം എക്‌സ്പ്രസിന് ശാസ്‌താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു. കോ​ട്ട​യം-​നി​ല​മ്പൂ​ർ എ​ക്സ്പ്ര​സി​ന് പു​തു​താ​യി അ​നു​വ​ദി​ച്ച മൂ​ന്ന് സ്റ്റോ​പ്പു​ക​ൾ തി​ങ്ക​ളാ​ഴ്ച നി​ല​വി​ൽ വ​ന്നു. കു​ലു​ക്ക​ല്ലൂ​ര്‍, പ​ട്ടി​ക്കാ​ട്, മേ​ലാ​റ്റൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തി​യ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​ത്. നി​ല​മ്പൂ​ര്‍-​കോ​ട്ട​യം സ​ര്‍വി​സി​നും മൂ​ന്നി​ട​ത്തും സ്റ്റോ​പ്പു​ണ്ടാ​കും. കോ​ട്ട​യം-​നി​ല​മ്പൂ​ർ എ​ക്സ്പ്ര​സി​ന് നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത​യി​ലെ എല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ നാ​ളു​ക​ളാ​യു​ള്ള ആ​വ​ശ്യ​ത്തി​ന് ഭാ​ഗി​ക പ​രി​ഹാ​ര​മാ​ണ് പു​തി​യ ന​ട​പ​ടി.

എറണാകുളം –ഷൊർണൂർ മെമു അടുത്ത ആഴ്‌ചയോടെ നിലമ്പൂരിലേക്ക് നീട്ടി സർവീസ് തുട‌ങ്ങും. രാത്രിയിൽ 8.35ന് ഷൊർണൂരിൽനിന്ന് പുറപ്പെട്ട് 10.05ന് നിലമ്പൂരിലെത്തുന്ന രീതിയിലും പുലർച്ചെ 3.40ന് നിലമ്പൂരിൽ നിന്ന് പുറപ്പെട്ട് 4.55ന് ഷൊർണൂരിൽ എത്തുന്ന വിധത്തിലുമാണ് നിലവിൽ ഈ സർവീസ് ക്രമീകരിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം നിലമ്പൂർ– കോട്ടയം എക്സ്പ്രസ് ട്രെയിനിൽ കോച്ചുകളുടെ എണ്ണം 14ൽ നിന്ന് 16 ആക്കി വർധിപ്പിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...