മഴക്കെടുതി ; സംസ്ഥാനത്ത് 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. കനത്ത മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും, വിവിധ ഇടങ്ങളിൽ വെള്ളക്കെട്ടും മറ്റു പ്രശ്നങ്ങളും രൂക്ഷമായതിനെ തുടർന്നാണ് ഇന്നും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കോട്ടയം താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. അതേസമയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധിയായിരിക്കും.

പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. പത്തനംതിട്ടയിൽ 63 ക്യാമ്പുകളിലായി 2,637 പേരാണ് താമസിക്കുന്നത്. ഇവയിൽ 45 ക്യാമ്പുകൾ പ്രവർത്തിക്കുന്ന തിരുവല്ല താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. എന്നാൽ, ഇന്ന് അവധിയുള്ള മുഴുവൻ താലൂക്കുകളിലെയും സർവകലാശാല പരീക്ഷകൾ, മറ്റു പൊതു പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...