പെയ്തിറങ്ങിയ ദുരിതം; രണ്ടു മരണം; പൊരിങ്ങല്‍ക്കുത്ത് ഡാമില്‍ റെഡ് അലര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഇന്ന് അഞ്ച് ജില്ലകളില്‍ മാത്രമാണ് മഴമുന്നറിയിപ്പുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കോട്ടയം അയ്മനത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികന്‍ മരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അയ്മനം മുട്ടേല്‍ സ്രാമ്പിത്തറ ഭാനു(73) വെള്ളത്തിലേക്ക് വീണത്. കോഴിക്കോട് ചാത്തമംഗലം വെള്ളലശ്ശേരിയില്‍ വീട് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരുക്കേറ്റു. കണ്ണൂര്‍ പാനൂരില്‍ പുഴയില്‍ കാണാതായ യുവാവിനായി തിരച്ചില്‍ തുടരുകയാണ്. വടകര ഏറാമലയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തിമീത്തലെപ്പറമ്പത്ത് വിജീഷ് ഒഴുക്കില്‍പ്പെട്ടത് മൂന്നുദിവസം മുന്‍പാണ്.

വലിയമങ്ങാട് ബീച്ചില്‍ തിരയില്‍പെട്ട അനൂപ് സുന്ദരനായി തിരച്ചില്‍ തുടരുന്നു. മൂന്നാര്‍ ഗ്യാപ് റോഡിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണു. ന്യൂ കോളനിയില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ഒരു വീട് ഇടിഞ്ഞ് മറ്റൊരു വീടിനുമുകളില്‍ പതിക്കുകയായിരുന്നു. മണ്ണിടിച്ചില്‍ സാധ്യയുള്ളതിനാല്‍ വീട്ടുകാരെ നേരത്തെ മാറ്റിയിരുന്നു. കൊച്ചി–ധനുഷ്കോടി പാതയില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. വയനാട് ലക്കിടിയില്‍ മരംവീണു. കോഴിക്കോട്–മൈസൂരു പാതയില്‍ ഗതാഗത തടസ്സം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസ് സ്റ്റേഷനിൽ അതിക്രമം ; സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ചു ; പ്രതി...

0
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പോലീസ് സ്റ്റേഷനിൽ അതിക്രമം കാണിച്ചയാൾ സിഐയെ ഇരുമ്പ് കസേര...

ബയോ ഇന്ധനം ചേർത്ത ഡീസൽ പുറത്തിറക്കും ; വെളിപ്പെടുത്തി ഗഡ്കരി

0
മുംബൈ : വിപണിയിൽ ലഭിക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ സാധാരണമായതിനുപിന്നാലെ...

അൻസിബയുടെ പരാതി : ലക്ഷ്മിപ്രിയയ്ക്കും ഭർത്താവിനും തൃപ്പൂണിത്തുറ എസ്ഐക്കുമെതിരെ കേസെടുക്കാൻ കോടതി നിർദേശം

0
എറണാകുളം: അൻസിബയുടെ പരാതിയിൽ നടി ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ എസ്...

മുസ്ലീം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പാര്‍ട്ടിക്കുള്ളിൽ അമര്‍ഷം ശക്തം

0
മലപ്പുറം: മുസ്ലീം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പാര്‍ട്ടിക്കുള്ളിൽ അമര്‍ഷം...