രാമനവമിയോടനുബന്ധിച്ച്‌ നടന്ന ആക്രമണത്തെ തുടര്‍ന്ന് അക്രമാസക്തരായ ആള്‍ക്കൂട്ടം മസ്ജിദ് മിനാരത്തില്‍ കാവി പതാക നാട്ടി

For full experience, Download our mobile application:
Get it on Google Play

പട്‌ന : രാമനവമിയോടനുബന്ധിച്ച്‌ നടന്ന ആക്രമണത്തെ തുടര്‍ന്ന് അക്രമാസക്തരായ ആള്‍ക്കൂട്ടം മസ്ജിദ് മിനാരത്തില്‍ കാവി പതാക നാട്ടി. ബിഹാറിലെ മുസാഫര്‍പൂരില്‍ അക്രമാസക്തരായ ആള്‍ക്കൂട്ടം മസ്ജിദില്‍ അതിക്രമിച്ച്‌ കയറി മതില്‍വഴി മുകളില്‍ കയറി മിനാരത്തിന് മുകളില്‍ കാവി പതാക സ്ഥാപിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്തത്. തിളങ്ങുന്ന വാളുകളും ഹോക്കി സ്റ്റിക്കുകളും ആയി പാഞ്ഞടുത്ത ഒരു വിഭാഗമാണ് പള്ളി ആക്രമിച്ച്‌ കൊടി നാട്ടിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ആളുകള്‍ ആഹ്ലാദത്തോടെ മസ്ജിദിന് ചുറ്റും കൂടുന്നതും പതാക സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തി മതിലിന് മുകളില്‍ കയറി പോകുന്നയാളെ പ്രോത്സാഹിപ്പികകുന്നതും വീഡിയോയില്‍ കാണാം. രാമനവമി ആഘോഷിക്കുന്നതിനിടെ മുഹമ്മദ്പൂര്‍ ഗ്രാമത്തിലെ ദാക് ബംഗ്ലാ മസ്ജിദിന് മുന്നില്‍ ഹിന്ദുത്വ – സംഘ്പരിവാര്‍ സംഘടനകള്‍ ഘോഷയാത്ര നടത്തി. സംഭവത്തില്‍ എഫ്‌.ഐ.ആര്‍ ഫയല്‍ ചെയ്തതായി മുസാഫര്‍പൂര്‍ എസ്.പി ജയന്ത് കാന്ത് സ്ഥിരീകരിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ സംഭവത്തിനു ശേഷം വര്‍ഗീയ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...