മാര്‍പാപ്പ അംഗീകരിച്ച ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ സാധിക്കാത്ത വൈദികര്‍ വിരമിക്കണം ; സംയുക്ത സഭ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മാര്‍പാപ്പ അംഗീകരിച്ച ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ സാധിക്കാത്ത വൈദികര്‍ വിരമിക്കണമെന്നും വൈദീക മന്ദിരത്തിലേക്ക് മടങ്ങണമെന്നും സംയുക്ത സഭ സംരക്ഷണസമിതി അതിരൂപത നേതൃയോഗം അഭിപ്രായപ്പെട്ടു. വിശുദ്ധ വാരത്തില്‍ ഏകീകൃത കൂര്‍ബാന അര്‍പ്പിക്കാന്‍ വെദീകര്‍ തയ്യറാകണം. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്പ് ഓശാന നാളില്‍ അര്‍പ്പിച്ച വിശുദ്ധ ബലിയെ ആത്മീയ നേതാവിന്റെ പരിതാപകരമായ പരാജയമെന്ന് വിശേഷിപ്പിച്ച അതിരൂപത സംരക്ഷണ സമിതിയുടെ വിലയിരുത്തല്‍ അങ്ങേയറ്റം വേദനാജനകവും, പ്രതിഷേധാര്‍ഹവും വിശ്വാസികളെ അവഹേളിച്ചതിന് തുല്യമാണെന്ന് സംയുക്ത സഭ സംരക്ഷണ സമിതി അതിരൂപത നേതൃയോഗം ചൂണ്ടിക്കാട്ടി.

ഇവിടെ വിജയവും പരാജയവുമല്ല ചര്‍ച്ച ആക്കേണ്ടത്. സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡ് അംഗീകരിച്ച കുര്‍ബാന ഇതോടെ സഭയുടെ കീഴില്‍ വരുന്ന 35 രൂപതകളിലും നടപ്പായി കഴിഞ്ഞതായി സംരക്ഷണ സമിതി വ്യക്തമാക്കി. ഉയിര്‍പ്പ് തിരുനാള്‍ മുതല്‍ അതിരൂപതയുടെ കീഴില്‍ വരുന്ന എല്ല പള്ളികളിലും സിനഡ് കൂര്‍ ബാനയാണ് വിശ്വാസികള്‍ അര്‍പ്പിക്കുന്നത്. സീറോ മലബാര്‍ സഭ വിശ്വാസികള്‍ ഒന്നടങ്കം ഏകീകൃത വിശുദ്ധ കുര്‍ബാന അംഗീകരിച്ച്‌ കഴിഞ്ഞതായി സമിതി വിലയിരുത്തി.

സീറോ മലബാര്‍ സഭയുടെ ആസ്ഥാന ദൈവാലയമായ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഓശാന തിരുക്കര്‍മ്മങ്ങളിലും വിശുദ്ധ കുര്‍ബാനയിലും നിലവിലെ പ്രത്യേക സാഹചര്യത്തില്‍ വന്‍ വിശ്വാസി സമൂഹം എത്തി ചേര്‍ന്നത് സഭയുടെ ഏകീകൃത കുര്‍ബാനയെ വിശ്വാസികള്‍ ഇരു കൈയ്യും നീട്ടി ഉള്‍കൊണ്ടതിന്റെ തെളിവാണ്. സമാധാനത്തിന്റെ വെള്ളരിപ്രാവാണ് മേജര്‍ ആര്‍ച്ച്‌ബിഷപ്പ്. കലാപത്തിന് തീ കോരിയിടുന്നത് ആരൊക്കയാണെന്ന് വിശ്വാസികള്‍ അധികം വൈകാതെ പുറത്ത് കൊണ്ട് വരും.

നിയമവാഴ്ചയെ ആദരിക്കുന്നതിനാലാണ് പോലീസ് സഹായം തേടിയത്. എറണാകുളം-അങ്കമാലി അതിരൂപതയില്‍ സിനഡ് കുര്‍ബാന അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. സഭയുടെ നിയമങ്ങള്‍ ലംഘിക്കാതെ വിശ്വാസികളുടെ സദാചാര അവകാശങ്ങള്‍ക്ക് തടസ്സം നില്‍ക്കരുത് യെന്ന് യോഗം വൈദീകരെ ഓര്‍മ്മപ്പെടുത്തി. ഏകീകൃത കുര്‍ബാന ഓശാന ഞായറിന് നിലവില്‍ വരുമെന്ന കര്‍ദ്ദിനാളിന്റെ സര്‍ക്കുലര്‍ അതിരൂപതയിലെ പള്ളികളില്‍ വായിക്കില്ലെന്ന വൈദീകരുടെ തീരുമാനം മഞ്ഞപ്ര മാര്‍ സ്ലീവ ഫൊറോന പള്ളി തള്ളിക്കളഞ്ഞു.

ഓശാന ഞായര്‍ദിവ്യബലി മധ്യേ ഫൊറോന വികാരി ഫാ.സെബാസ്റ്റ്യന്‍ ഊരക്കാടനാണ് കര്‍ദ്ദിനാളിന്റെ സര്‍ക്കുലര്‍ വായിച്ചത്. സംരക്ഷണ സമിതി നേതൃയോഗം കണ്‍വീനര്‍ അഡ്വ.മത്തായി മുതിരേന്തി ഉല്‍ഘാടനം ചെയ്തു. ഡോ.അപ്പു സിറിയക്ക് അധ്യക്ഷത വഹിച്ചു. സേവ്യാര്‍ മാടവന, ആന്റണി പുതുശേരി, രഞ്ജിത്ത് ഇല്ലിക്കല്‍, ജോണി തോട്ടക്കര, റെജി ഇളമന, കെ.ആര്‍ സണ്ണി, ഷൈബി പാപ്പച്ചന്‍, ജോയല്‍ മേനാച്ചേരി, ആന്റണി പൊറത്തൂര്‍, ബിജു നെറ്റിക്കാടന്‍. സീലിയ ആന്റണി, രമിപൗലോസ്, ബിജു ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...