തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സി.പി.ഐ.എമ്മിന് വിശ്വാസികളെ ഓർമ വന്നെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സി.പി.ഐ.എമ്മിന് വിശ്വാസികളെ ഓർമ വന്നെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രണ്ട് വോട്ടിന് വേണ്ടി സി.പി.ഐ.എം എന്തും ചെയ്യും. ഭക്തരെ വഞ്ചിച്ച സർക്കാർ അവരുടെ വോട്ട് കിട്ടാൻ മലക്കം മറിഞ്ഞു. ജനങ്ങളോട് മാപ്പ് അപേക്ഷിച്ചിട്ട് വേണം സത്യവാങ്മൂലം കോടതിയിൽ ഫയൽ ചെയ്യാനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പത്ത് വർഷം കഴിയുമ്പോഴാണ് സി.പി.ഐ.എമ്മിന് ബുദ്ധി ഉദിക്കുക. ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ പിണറായി വിജയന് എന്ത് വാശിയായിരുന്നു. വിശ്വാസികളുടെ വികാരത്തെ തകർത്ത സർക്കാരാണിത്. വനിതാ മതിൽ നടത്തി. കേരളം മുഴുവൻ സംഘർഷാവസ്ഥ ഉണ്ടാക്കി. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വിശ്വാസികളുടെ കാര്യം ഓർമ വന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോഴത്തെ നിലപാട് ജനങ്ങളെ പറ്റിക്കാനും കാപട്യവുമാണെന്ന് അദേഹം വിമർശിച്ചു.

നവോത്ഥാന സമിതി ഇപ്പോൾ തന്നെ പിരിച്ചുവിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളം മുഴുവൻ‌ ജാഥ നടത്തുകയും യോ​ഗം നടത്തുകയും ചെയ്തവർ‌ ഇപ്പോൾ യൂടേൺ അടിക്കുകയാണ് ചെയ്തിരിക്കുന്നത്. ഭക്തജനങ്ങളുടെ വികാരം അം​ഗീകരിക്കണമെന്ന് അന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടതാണ്. ഇപ്പോൾ വോട്ട് കിട്ടുമെന്ന് ധാരണയിലാണ് സത്യവാങ്മൂലം നൽകിയിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിശ്വാസികളുടെ വികാരം നേരത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നെങ്കിൽ എപ്പോഴേ ഇത് ചെയ്യാമായിരുന്നുവെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഇപ്പേഴത്തെ നിലപാട് തിരഞ്ഞെടുപ്പിന് വേണ്ടിയാണെന്ന് ആർക്കാ അറിയാൻ പാടില്ലാത്തത്. ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും അന്ന് ചെയ്തത് തെറ്റാണെന്ന് ജനങ്ങളോട് മാപ്പ് പറയാൻ മുഖ്യമന്ത്രി തയാറാകണം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...