കേരള-മാഹി തീരത്ത് ‘സാഗർ കവചം’ എന്ന പേരിൽ നടത്തിയ തീരദേശ സുരക്ഷാ അഭ്യാസം വിജയകരമായി പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കടൽമാർഗ്ഗമുള്ള വെല്ലുവിളികളെയും അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാനുള്ള സജ്ജീകരണം വിലയിരുത്തുന്നതിനായി കേരള തീരത്തും മാഹി കേന്ദ്രഭരണ പ്രദേശത്തുമായി ‘സാഗർ കവചം’ എന്ന പേരിൽ നടത്തിയ തീരദേശ സുരക്ഷാ അഭ്യാസം വിജയകരമായി പൂർത്തിയായി. ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾക്ക് പുറമെ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ്, കസ്റ്റംസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് വിംഗ്, കൊച്ചിൻ പോർട്ട് അതോറിറ്റി എന്നിവയുടെ പെട്രോൾ ബോട്ടുകളും ഈ അഭ്യാസത്തിൽ ഭാഗമായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് കേരള-മാഹി തീരത്ത് അഭ്യാസം നടത്തിയതെന്ന് കൊച്ചി നാവികസേനാ ആസ്ഥാനത്ത് നിന്ന് അറിയിച്ചു.

ദക്ഷിണ തീരദേശ സുരക്ഷാ കമാൻഡർ കൂടിയായ സതേൺ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേനയുടെ മേൽനോട്ടത്തിലാണ് അഭ്യാസ പ്രകടനങ്ങൾ നടന്നത്. കടലിലെ ബഹുതല സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, തുറമുഖങ്ങളുടെയും തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെയും സുരക്ഷാ ഘടന പരിശോധിക്കുക, അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങളുടെ കരുത്ത് ഉറപ്പുവരുത്താനുമാണ് മുൻഗണന നൽകിയത്. ഇന്ത്യൻ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും വിമാനങ്ങൾ ഉപയോഗിച്ച് ആകാശമാർഗ്ഗം നിരീക്ഷണവും നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...